Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
റോഡുകള്‍ പുനര്‍നിര്‍മ്മിച്ച് ഗതാഗത സൗകര്യം ഒരുക്കണമെന്ന്
21/10/2019
കേരളാ കോണ്‍ഗ്രസ് (എം) ഉദയനാപുരം മണ്ഡലം പ്രവര്‍ത്തക സമ്മേളനം സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. ജെയിംസ് കടവന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കഴിഞ്ഞവെള്ളപ്പൊക്കകാലത്ത് തകര്‍ന്ന ഉദയനാപുരം പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍പ്പെട്ട റോഡുകള്‍ പുനര്‍നിര്‍മ്മിച്ച് ഗതാഗത സൗകര്യം ഒരുക്കണമെന്ന് കേരളാ കോണ്‍ഗ്രസ് (എം) ഉദയനാപുരം മണ്ഡലം പ്രവര്‍ത്തനസമ്മേളനം ആവശ്യപ്പെട്ടു. ആലിന്‍ചുവട്-ഓര്‍ശ്ലേം പള്ളി, പനമ്പുകാട് റോഡ്, ഉദയനാപുരം കപ്പേള റോഡ്, പടിഞ്ഞാറെക്കര-ഹെല്‍ത്ത് സെന്റര്‍ റോഡ്, തേനാമിറ്റം-തുറുവേലിക്കുന്ന് റോഡ്, വടയാര്‍ പാലം-മുട്ടുങ്കല്‍ റോഡ് എന്നീ റോഡുകളാണ് തകര്‍ന്നു കിടക്കുന്നത്. സംസ്ഥാനക്കമ്മിറ്റിയംഗം അഡ്വ. ജെയിംസ് കടവന്‍ യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് തോമസ് നാല്‍പതില്‍ത്തറ അദ്ധ്യക്ഷത വഹിച്ചു. തങ്കമ്മ വര്‍ഗ്ഗീസ്, സിറിള്‍ ജോസഫ്, റെജോ കടവന്‍, ജോഷി, ജോസ് പുള്ളോന്തറ, ജോയ് പാദുവാപുരി, ജോണ്‍ പാറയില്‍, വാസുദേവന്‍, ശിവന്‍, മുരളി കരേത്തറ, പി.കെ ആന്റണി എന്നിവര്‍ പ്രസംഗിച്ചു.