Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പൊതി ഹോളി ഫാമിലി എല്‍.പി സ്‌ക്കൂളിന്റെയും ലിററില്‍ ഫ്‌ളവര്‍ യു.പി സ്‌ക്കൂളിന്റെയും സംയുക്ത വാര്‍ഷികം
07/03/2016
പൊതി ഹോളി ഫാമിലി എല്‍.പി സ്‌ക്കൂളിന്റെയും ലിററില്‍ ഫ്‌ളവര്‍ യു.പി സ്‌ക്കൂളിന്റെയും സംയുക്ത വാര്‍ഷികാഘോഷം വിജയപുരം കോര്‍പ്പറേററ് മാനേജര്‍ ഫാ. പോള്‍ ഡെന്നി രാമച്ചംകുടി ഉദ്ഘാടനം ചെയ്യുന്നു

പൊതി ഹോളി ഫാമിലി എല്‍.പി സ്‌ക്കൂളിന്റെയും ലിററില്‍ ഫ്‌ളവര്‍ യു.പി സ്‌ക്കൂളിന്റെയും സംയുക്ത വാര്‍ഷികം വിജയപുരം കോര്‍പ്പറേററ് മാനേജര്‍ ഫാ. പോള്‍ ഡെന്നി രാമച്ചംകുടി ഉദ്ഘാടനം ചെയ്തു. സ്‌ക്കൂള്‍ മാനേജര്‍ ഫാ. ഔസേഫ് പുത്തന്‍പറമ്പില്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. അധ്യാപകവൃത്തിയില്‍ നിന്നും വിരമിക്കുന്ന കെ.ജെ അന്നമ്മ, പി.ഐ മറിയം എന്നിവര്‍ക്ക് യാത്രയയപ്പ് നല്‍കി. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ തോമസ് കയ്യെഴുത്ത് മാസിക പ്രകാശനവും, തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് അംഗം ഉണ്ണികൃഷ്ണന്‍ എന്‍ഡോവ്‌മെന്റ് വിതരണവും നിര്‍വഹിച്ചു. സേവാഗ്രാം ഡയറക്ടര്‍ ഫാ. ജെയിംസ് പുതുശ്ശേരി, ജോണ്‍ തറപ്പേല്‍, എ.കെ രാജു, സിസ്റ്റര്‍ മേരിക്കുട്ടി മാത്യു, റോസമ്മ ആന്റണി, എന്നിവര്‍ പ്രസംഗിച്ചു.