Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പോപ്പുലര്‍ മിഷന്‍ ധ്യാനം തുടങ്ങി.
21/10/2019
നടേല്‍പള്ളിയുടെയും ഓര്‍ശ്ലേം പള്ളിയുടെയും നേതൃത്വത്തില്‍ തുടങ്ങിയ പോപ്പുലര്‍ മിഷന്‍ ധ്യാനം നടേല്‍പ്പള്ളി വികാരി ഫാ.ബെന്നി പാറേക്കാട്ടില്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വൈക്കം നടേല്‍പള്ളിയുടെയും ഓര്‍ശ്ലേം മേരി ഇമാക്കുലേറ്റ് പള്ളിയുടെയും നേതൃത്വത്തില്‍ വിന്‍സെന്‍ഷ്യല്‍ വൈദികര്‍ നയിക്കുന്ന പോപ്പുലര്‍ മിഷന്‍ ധ്യാനം തുടങ്ങി. സ്‌നേഹമായിരിക്കണം മുദ്രാവാക്യമെന്നും സേവനമായിരിക്കണം പ്രതിജ്ഞയെന്നും യേശുവിന്റെ പ്രകാശത്തെ ഉള്‍ക്കൊണ്ട് വചനത്തിന്റെ വഴിയില്‍ നന്മ ചെയ്യണമെന്ന് പോപ്പുലര്‍ മിഷന്‍ ഡയറക്ടര്‍ ഫാ. ഡര്‍ബിന്‍ ധ്യാനത്തില്‍ നടത്തിയ പ്രഭാഷണത്തില്‍ പറഞ്ഞു. നടേല്‍പ്പള്ളി വികാരി ഫാ.ബെന്നി പാറേക്കാട്ടില്‍ ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ.തോമസ്, ഫാ.ടിനു, ഫാ.റോബിന്‍, ഫാ.ആല്‍ബിന്‍ പാറേക്കാട്ടില്‍, പോപ്പുലര്‍ മിഷന്‍ ജനറല്‍ കണ്‍വീനര്‍ ബാബു കുരിശിങ്കല്‍, കണ്‍വീനര്‍മാരായ ബാബു പാലയ്ക്കല്‍, അജി പനമ്പുകാട് എന്നിവര്‍ നേതൃത്വം നല്‍കി. 25 വരെ രണ്ടുകേന്ദ്രങ്ങളിലായാണ് ധ്യാനം നടത്തുന്നത്. ക്രിസ്തുരാജ നഗര്‍ വെല്‍ഫെയര്‍ സെന്ററിലും പ്രത്യാശ നഗര്‍ പാലയ്ക്കല്‍ സിറിയക്കിന്റെ ഭവനത്തിലുമാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. എല്ലാ ദിവസവും രാവിലെ 5.30 മുതല്‍ 7 വരെയും വൈകിട്ട് 6.30 മുതല്‍ 9.30 വരെയുമാണ് ധ്യാനസമയം. വിവിവിധകേന്ദ്രങ്ങളില്‍ നിന്നും പുറപ്പെട്ട പതാക ജാഥകളുടെ സംഗമത്തോടെയാണ് ധ്യാനം സമാരംഭിച്ചത്.