കുടുംബമേള നടത്തി.
21/10/2019
കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്സ് യൂണിയന് ഉദയനാപുരം യൂണിറ്റ് കുടുംബമേള ഗ്രന്ഥശാല സംഘം ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. എന്‍.ചന്ദ്രബാബു ഉദ്ഘാടനം ചെയ്യുന്നു.
വൈക്കം: കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്സ് യൂണിയന് ഉദയനാപുരം യൂണിറ്റ് കുടുംബമേള നടത്തി. ഗ്രന്ഥശാല സംഘം ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. എന്‍.ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.ജി മുരളിയുടെ അദ്ധ്യക്ഷതയില്‍ നടത്തിയ മേളയില്‍ കുടുംബാംഗങ്ങളുടെ കലാമേള ജില്ലാ ജോയിന്റ് സെക്രട്ടറി കെ.സി കുമാരന് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കെ.കൃഷ്ണന്, ബ്ലോക്ക് പ്രസിഡന്റ് സി.വി ഡാങ്കേ, സെക്രട്ടറി പി.കെ ചെല്ലപ്പന്, സാംസ്കാരിക വേദി കണ്‍വീനര്‍ പി.കെ ശിവന്‍കുട്ടി മേനോന്, ജോയിന്റ് സെക്രട്ടറി സി.എന്‍ മഹിളാമണി എന്നിവര്‍ പ്രസംഗിച്ചു.