Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വാര്‍ഷികം ആചരിച്ചു.
21/10/2019
രാജീവ് ഗാന്ധി കാട്ടിക്കുന്നില്‍ നിന്നും വൈക്കത്തേക്ക് നടത്തിയ സദ്ഭാവന യാത്രയുടെ 29-ാം വാര്‍ഷിക സംഗമം തലയോലപ്പറമ്പ് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റ് പി.പി സിബിച്ചന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വര്‍ഗീയതക്കും വിഘടന വാദത്തിനുമെതിരെ രാജീവ് ഗാന്ധി വൈക്കത്ത് നയിച്ച സദ്ഭാവനാ യാത്രയുടെ ഇരുപത്തിയൊന്‍പതാം വാര്‍ഷികം ആചരിച്ചു. സദ്ഭാവനാ യാത്ര ആരംഭിച്ച കാട്ടിക്കുന്നില്‍ തലയോലപ്പറമ്പ് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ സദ്ഭാവനാ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും പൊതുസമ്മേളനവും നടത്തി. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് പി.പി സിബിച്ചന്‍ ഉദ്ഘാടനം ചെയ്തു. പി.വി പ്രസാദ്, എം.കെ ഷിബു, എന്‍.സി തോമസ്, എസ്.ജയപ്രകാശ്, റഷീദ് മങ്ങാടന്‍, കെ.കെ ഷാജി, പി.സി തങ്കരാജ്, എം.അനില്‍കുമാര്‍ പി.വി സുരേന്ദ്രന്‍.വി.മനോഹരന്‍, ടി.കെ കുര്യാക്കോസ്, എം.ജെ ജോര്‍ജ്, ടി.കെ വാസുദേവന്‍, സി.എസ് സലിം, ലൈജു വര്‍ഗീസ്,. എസ്.സുരേഷ്, ഗായത്രി സോമന്‍, കെ.പി ജോസ്, സ്മിത പ്രിന്‍സ്, പി.എസ് ബാബു എന്നിവര്‍ പ്രസംഗിച്ചു.