Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഉപഹാരം നല്‍കി ആദരിച്ചു.
19/10/2019
മറവന്‍ന്തുരുത്ത് പഞ്ചായത്തില്‍ കാര്‍ഷികമേഖലയ്ക്ക് ഉണര്‍വേകിയ കൃഷി ഓഫീസര്‍ റെയ്ച്ചല്‍ സോഫിയയെ കൊടുപ്പാടം ഹരിത സമൃദ്ധി കര്‍ഷകസംഘം ഉപഹാരം നല്‍കി ആദരിക്കുന്നു

വൈക്കം: മറവന്തുരുത്ത് ഗ്രാമപഞ്ചായത്തിലെ കാര്‍ഷികമേഖലയുടെ വികസനത്തിന് മികച്ച സേവനം ചെയ്ത കൃഷി ഓഫീസര്‍ റെയ്ച്ചല്‍ സോഫിയയെ കൊടുപ്പാടം ഹരിത സമൃദ്ധി കര്‍ഷക സംഘം ഉപഹാരം നല്‍കി ആദരിച്ചു. 2013 മുതല്‍ 19 വരെ കൃഷിമേഖലയുടെ പുരോഗതിക്ക് കര്‍ഷകരോടൊപ്പം നിന്ന റെയ്ച്ചല്‍ സോഫിയയുടെ സേവനമികവ് ശ്ലാഘനീയമാണെന്ന് യോഗം ചൂണ്ടിക്കാട്ടി. കര്‍ഷക സംഘത്തിന്റെ ഉപഹാരം സെക്രട്ടറി സുന്ദരന്‍ നളന്ദ കൃഷി ഓഫീസര്‍ക്ക് കൈമാറി. സംഘം പ്രസിഡന്റ് പ്രജീഷ് നെടുമ്പറം അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സുന്ദരന്‍ നളന്ദ, ട്രഷറര്‍ മോഹനന്‍ അമ്പാടി, സജി തട്ടാന്റെതറ, കൃഷി ഉദ്യോഗസ്ഥരായ എം.ആര്‍ ബീന, കെ.പി സിത്താര, ബി.രാജേഷ്, വി.ദീപ എന്നിവര്‍ പ്രസംഗിച്ചു.