കുടുംബസംഗമം നടത്തും
19/10/2019
വൈക്കം: വൈക്കം താലൂക്ക് ചെത്തുതൊഴിലാളി യൂണിയന് എ.ഐ.ടി.യൂ.സി തലയാഴം പഞ്ചായത്തിലെ ചെത്തുതൊഴിലാളികളുടെ കുടുംബസംഗമം നാളെ (20ന്) രാവിലെ 10 മണിക്ക് മാരാംവീട് മതസൗഹാര്‍ദ്ദ ഹാളില്‍ വച്ചു നടത്തും. കുടുംബസംഗമം ചെത്തുതൊഴിലാളി യൂണിയന് പ്രസിഡന്റ് അഡ്വ. വി.ബി ബിനു ഉദ്ഘാടനം ചെയ്യും. യോഗത്തില്‍ ടി.എന്‍ രമേശന്, വി.എന്‍ ഹരിയപ്പന്‍, ജെ.പി ഷാജി, പി.ആര് ശശി തുടങ്ങിയവര്‍ പ്രസംഗിക്കും.