Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കേരള റവന്യൂ ഡിപ്പാര്‍ട്ടുമെന്റ് സ്റ്റാഫ് അസോസിയേഷന്‍ കോട്ടയം ജില്ലാ സമ്മേളനം 22, 23 തീയതികളില്‍
19/10/2019

വൈക്കം: കേരള റവന്യൂ ഡിപ്പാര്‍ട്ടുമെന്റ് സ്റ്റാഫ് അസോസിയേഷന്‍ കോട്ടയം ജില്ലാ സമ്മേളനം 22, 23 തീയതികളില്‍ വൈക്കം സത്യാഗ്രഹ സ്മാരക ഹാളില്‍ നടക്കും. ജോയിന്റ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി എസ്.വിജയകുമാരന്‍ നായര്‍ ഉദ്ഘാടനം ചെയ്യും. 22-ാം തീയതി ഭൂവിനിയോഗം കേരളത്തില്‍ -പ്രശ്‌നങ്ങളും പ്രതിവിധികളും എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. എ.ഐ.റ്റി.യൂ.സി ജില്ലാ പ്രസിഡന്റ് ടി.എന്‍ രമേശന്‍ അദ്ധ്യക്ഷത വഹിക്കും. സി.പി.ഐ ജില്ലാ സെക്രട്ടറി സി.കെ ശശിധരന്‍ ഉദ്ഘാടനം നിര്‍വഹിക്കും. ബി.അശോക് വിഷയാവതരണം നടത്തും. പി.സുഗതന്‍, കെ.അജിത്ത്, കെ.പി ദേവസ്യ, എന്‍.കെ രതീഷ്‌കുമാര്‍ എന്നിവര്‍ പ്രസംഗിക്കും. തുടര്‍ന്ന ഗാനസന്ധ്യ. 23ന് പ്രതിനിധി സമ്മേളനം ആരംഭിക്കും. ആര്‍.സുശീലന്‍, എം.ടി ബാബുരാജ്, എം.ആര്‍ രഘുദാസ്, ബിന്ദു രാജന്‍, എം.ജെ ബെന്നിമോന്‍, എ.ജെ അച്ചന്‍കുഞ്ഞ്, പ്രീതി പ്രഹ്ലാദ് എന്നിവര്‍ പ്രസംഗിക്കും. സംസ്ഥാന സെക്രട്ടറി ജി.ജയകുമാര്‍ സംഘടനാ റിപ്പോര്‍ട്ടും പി.ഡി മനോജ് പ്രവര്‍ത്തനറിപ്പോര്‍ട്ടും അവതരിപ്പിക്കും. യാത്രയയപ്പ് സമ്മേളനം സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. എസ്.പി സുമോദ് അദ്ധ്യക്ഷത വഹിക്കും. പി.ആര്‍ ശ്യാംരാജ്, എം.ആര്‍ ജയിന്‍രാജ്, എന്‍.സുദേവന്‍ എന്നിവര്‍ പ്രസംഗിക്കും.