സമരം വിജയിപ്പിക്കുമെന്ന് ഓള്‍കേരള റീട്ടേയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന് ജില്ല കമ്മിറ്റി
19/10/2019
വൈക്കം: ഭക്ഷ്യധാന്യ ശേഖരണവും വിതരണവും പൊതുമേഖലയെ പൂര്‍ണ്ണമായും ഒഴിവാക്കി കുത്തകക്കാരെ ഏല്‍പ്പിക്കുവാനുള്ള കേന്ദ്രഗവണ്മെന്റിന്റെ നീക്കത്തില്‍ പ്രതിഷേധിച്ച് നവംബര്‍ 4ന് രാജ്ഭവന് മുന്നില്‍ ഉപവാസസമരവും ഡിസംബര്‍ 3ന് പാര്‍ലമെന്റിന് മുന്നില്‍ ധര്‍ണ്ണയും നടത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ റേഷന്‍ കടകള്‍ അടച്ചിട്ട് താലൂക്ക് ആസ്ഥാനങ്ങളില്‍ നടത്തുന്ന സമരം വിജയിപ്പിക്കാന്‍ ഓള്‍കേരള റീട്ടേയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന് ജില്ല കമ്മിറ്റി തീരുമാനിച്ചു. സംസ്ഥാനത്തെ പതിനാലായിരത്തിലധികം വരുന്ന റേഷന്‍കടകളും ഈ രംഗത്ത് പണിയെടുക്കുന്ന മുപ്പതിനായിരത്തിലധികം തൊഴിലാളികളെയും അനിശ്ചിതാവസ്ഥയിലേക്ക് തള്ളിവിട്ടും പൊതുജനങ്ങള്‍ക്ക് മെച്ചപ്പെട്ട പൊതുവിതരണ സേവനം ഇല്ലാതാക്കാനുമുള്ള ഭരണാധികാരികളുടെ നീക്കത്തിനെതിരെ ശക്തമായ പ്രക്ഷോഭങ്ങളുമായി മുന്നോട്ടുപോകുമെന്നും അവര്‍ പറഞ്ഞു. യോഗത്തില്‍ പ്രസിഡന്റ് വി.ജോസഫ് അദ്ധ്യക്ഷത വഹിച്ചു. രാജു പി കുര്യന്, കെ.രാധാകൃഷ്ണന്, സെബാസ്റ്റ്യന്‍ ജോസഫ്, റ്റി.എസ് ബൈജു, എം.ആര് തുളസീദാസ് എന്നിവര്‍ പ്രസംഗിച്ചു.