Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മത്സ്യത്തൊഴിലാളികളുടെ സമ്പാദ്യസമാശ്വാസ തുക വിതരണം ചെയ്യണം
19/10/2019

വൈക്കം: മത്സ്യത്തൊഴിലാളികളുടെ സമ്പാദ്യസമാശ്വാസ തുക വിതരണം ചെയ്യുന്നതില്‍ കോട്ടയം ഡപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ വന്‍ വീഴ്ചയാണ് ഉണ്ടായിട്ടുള്ളതെന്നും അടുത്ത പദ്ധതിയുടെ തുക സ്വീകരിക്കാന്‍ സമയമായിട്ടും കഴിഞ്ഞ തവണത്തെ തുക ലഭിച്ചിട്ടില്ലെന്നും ഡി.ഡി ഓഫീസില്‍ നിന്നും ഇതു സംബന്ധമായി വ്യക്തമായ മറുപടി ലഭിക്കുന്നില്ലെന്നും ഇതുമായി ബന്ധപ്പെട്ട് വകുപ്പുതല അന്വേഷണം നടത്തണമെന്നും അഖിലകേരള ധീവരസഭ കോട്ടയം ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. അടിയന്തിരമായി തുക വിതരണം ചെയ്യുന്നതിന് നടപടി ഉണ്ടായില്ലെങ്കില്‍ സമരപരിപാടികള്‍ സംഘടിപ്പിക്കുന്നതിനും തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് ശിവദാസ് നാരായണന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സെക്രട്ടറി എം.കെ രാജു, എ.ദാമോദരന്‍, കെ.കെ ആശോക് കുമാര്‍, വി.എം ഷാജി, കെ.എസ് കുമാരന്‍, സുലഭ പ്രദീപ് കുമാര്‍, സൗമ്യ ഷിബു എന്നിവര്‍ പ്രസംഗിച്ചു.