Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മുഖ സന്ധ്യവേല സമാപിച്ചു.
19/10/2019

വൈക്കം: മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി ഉത്സവത്തിനു മുന്നോടിയായി നടത്തുന്ന മുഖ സന്ധ്യവേല സമാപിച്ചു. വൈക്കം ദേവസ്വത്തിലെ ജീവനക്കാരുടെ കൂട്ടായ്മ ശിവദത്തിന്റെ ആഭിമുഖ്യത്തിലാണ് സമാപന സന്ധ്യവേല നടത്തിയത്. മേല്‍ശാന്തി ശ്രീധരന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ ആയിരം കുടം ഉള്‍പ്പടെയുള്ള വിശേഷാല്‍ അഭിഷേകങ്ങള്‍ക്കും പന്തീരടി പൂജയ്ക്ക് ശേഷം വൈക്കത്തപ്പന്റെ തങ്കത്തിടമ്പ് ആനപ്പുറത്തെഴുന്നള്ളിച്ചു. ഗജവീരന്‍ പല്ലാട്ട് ബ്രഹ്മദത്തന്‍ തിടമ്പേറ്റി. ഓമല്ലൂര്‍ ഗോവിന്ദന്‍ കുട്ടി, പീച്ചിയില്‍ മുരുകന്‍ എന്നി ഗജവീരന്‍മാര്‍ അകമ്പടിയായി. വ്യാഴാഴ്ച വൈകിട്ട് വിളക്കെഴുന്നള്ളിപ്പും നടന്നു. വൈക്കം ഷാജി, വൈക്കം സുമോദ്, എസ്.പി ശ്രീകുമാര്‍, ടി.വി പുരം മഹേഷ്, തേരോഴി രാമകുറുപ്പ്, തിരുമറയൂര്‍ ഗിരിജന്‍മാരാര്‍ ബാലുശ്ശേരി കൃഷ്ണദാസ്, ചേര്‍ത്തല അജിത് കുമാര്‍ എന്നിവരും കലാപീഠം വിദ്യാര്‍ത്ഥികളും മേളം ഒരുക്കി. സമൂഹ സന്ധ്യ വേല നവംബര്‍ രണ്ടിനു ആരംഭിക്കും. ഒന്‍പതിനു വൈക്കത്തഷ്ടമിയ്ക്ക് കൊടിയേറും. പ്രസിദ്ധമായ വൈക്കത്തഷ്ടമി നവംബര്‍ 20നാണ്. 21നു നടക്കുന്ന ആറാട്ടോടെ ഉത്സവം സമാപിക്കും.