Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചരമ വാര്‍ഷികം ആചരിച്ചു
19/10/2019

വൈക്കം: കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വൈക്കത്തെ ആദ്യകാല പ്രവര്‍ത്തകനായിരുന്ന പി.എസ് കാര്‍ത്തികേയന്റെ ആറാമത് ചരമ വാര്‍ഷികം സി.പി.എം ടൗണ്‍ ലോക്കല്‍ കമ്മറ്റിയുടെ നേത്യത്വത്തില്‍ സമുചിതമായി ആചരിച്ചു. പ്രൈവറ്റ് സ്റ്റാന്റിന് സമീപമുള്ള ധീവരസഭ ഹാളില്‍ നടത്തിയ അനുസ്മരണ സമ്മേളനം സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.കെ ഹരികുമാര്‍ ഉദ്ഘാടനം ചെയ്തു. ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എം.സുജിന്‍ അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്‍മാന്‍ പി.ശശിധരന്‍, ഏരിയാ കമ്മിറ്റി അംഗങ്ങളായ പി.ഹരിദാസ്, രാഗിണി മോഹനന്‍, എസ്.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗം കെ.എം അരുണ്‍, ടി.എ ഉണ്ണി, എസ്.കെ സുദര്‍ശനന്‍ എന്നിവര്‍ പ്രസംഗിച്ചു.