Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കരട് പട്ടിക തയ്യാറായതായി പട്ടികജാതി ക്ഷേമ സമിതി സംസ്ഥാന കമ്മററി.
07/03/2016

നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ 14 പട്ടികജാതി സംവരണ മണ്ഡലങ്ങളിലേക്കുമുള്ള സ്ഥാനാര്‍ത്ഥികളുടെ കരട് പട്ടിക തയ്യാറായതായി പട്ടികജാതി ക്ഷേമ സമിതി സംസ്ഥാന കമ്മററി. ജനസേവനം മറന്ന് ഭരണം പിടിക്കലിനായി രാഷ്ട്രീയ പാര്‍ട്ടികള്‍ പരസ്പരം മത്സരിക്കുന്നിടത്ത് ഭരണഘടനാപരമായ അവകാശം പിടിച്ചു പററുകയാണ് കാലഘട്ടത്തിന്റെ ആവശ്യമെന്ന് കണ്‍വെണ്‍ഷന്‍ ഉദ്ഘാടനം ചെയ്തു കൊണ്ട് പ്രസിഡന്റ് കുട്ടന്‍ കട്ടച്ചിറ അഭിപ്രായപ്പെട്ടു. ആര്‍.സുകുമാരന്‍, വേളൂര്‍ രാജന്‍, കുട്ടന്‍ കട്ടച്ചിറ എന്നിവരാണ് വൈക്കം നിയോജക മണ്ഡലത്തില്‍ കരടു പട്ടികയിലേക്ക് പരിഗണിക്കപ്പെട്ടവര്‍.