Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഏകദിന ഉപവാസ സമരം നടത്തി.
17/10/2019
വൈക്കം-വെച്ചൂര്‍ റോഡിലെ അഞ്ചുമന പാലത്തിന്റെ പുനര്‍നിര്‍മ്മാണം ആവശ്യപ്പെട്ട് വെച്ചൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി നടത്തിയ ഏകദിന ഉപവാസ സമരം ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വൈക്കം-വെച്ചൂര്‍ റോഡിലെ അപകടനിലയിലായ അഞ്ചുമന പാലത്തിന്റെ പുനര്‍നിര്‍മ്മാണം ആവശ്യപ്പെട്ട് വെച്ചൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാലത്തിനു സമീപം ഏകദിന ഉപവാസ സമരം നടത്തി. 1956-ല്‍ നിര്‍മ്മിച്ച പാലം കാലപ്പഴക്കത്തില്‍ ബലക്ഷയം സംഭവിച്ചിട്ട് ദീര്‍ഘകാലമായി. അടിഭാഗത്തെ ഇരുമ്പുപടികള്‍ ജീര്‍ണ്ണാവസ്ഥയിലാണ്. വൈക്കം-കോട്ടയം, കുമരകം, ചേര്‍ത്തല, ആലപ്പുഴ മേഖലകളുമായി ബന്ധപ്പെട്ട് നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. ഒരു വാഹനത്തിന് കഷ്ടിച്ച് കടന്നു പോകുവാനുള്ള വീതിയേ പാലത്തിനുള്ളു. കഴിഞ്ഞ ദിവസം കണ്ടെയ്‌നര്‍ ലോറിയിടിച്ച് പാലത്തിന്റെ കൈവരി തകര്‍ന്നത് കൂടുതല്‍ ബലക്ഷയത്തിന് കാരണമായി. ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ് സമരം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സണ്ണി കൊച്ചുപോട്ടയില്‍ അദ്ധ്യക്ഷത വഹിച്ചു. മുന്‍ മന്ത്രി കെ.സി ജോസഫ്, കോയാ യൂസഫ്, അഡ്വ. എ.സനീഷ് കുമാര്‍, അക്കരപ്പാടം ശശി, ബി.അനില്‍കുമാര്‍, അഡ്വ. പി.ഐ ജയകുമാര്‍, ജോജി ജോര്‍ജ്ജ്, എന്‍.കാര്‍ത്തികേയന്‍, ബാബു ഉമ്മര്‍, പി.ശിശുപാലന്‍, ടി.ഒ വര്‍ഗ്ഗീസ്, മണിലാല്‍, ഭാവന തങ്കപ്പന്‍, എം.ഗോപാലകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.