Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നിവേദനം നല്‍കി.
15/10/2019

വൈക്കം: തെക്കേനട ഗോപുരത്തിന് കിഴക്കുവശത്ത് വേഗതാ നിയന്ത്രണ സംവിധാനം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് നിവേദനം നല്‍കി. ദളവാക്കുളത്തു നിന്നും പടിഞ്ഞാറോട്ട് വരുന്ന വാഹനങ്ങളും തെക്ക് വെച്ചൂര്‍-കുമരകം-ചേര്‍ത്തല-ആലപ്പുഴ ഭാഗങ്ങളില്‍ നിന്നും വരുന്ന വാഹനങ്ങളും കൂട്ടിയിടിച്ച് വലിയ അപകടങ്ങള്‍ക്കുള്ള സാധ്യത ഇവിടെ ഏറെയാണ്. ഇത്തരം അപടകസാധ്യത വൈക്കത്തിന് പുറത്തു നിന്നു വരുന്ന യാത്രക്കാര്‍ക്കും ബസ്സ് ഡ്രൈവര്‍മാര്‍ക്കും അറിവില്ലാത്തതുമാണ്. ദളവാക്കുളത്തുനിന്നും പലപ്പോഴും വളരെ വേഗതിയിലാണ് ബസ്സുകള്‍ ഈ വഴി വരുന്നത്. വൈക്കത്തമ്പലത്തില്‍ ദൂരസ്ഥലങ്ങളില്‍ നിന്നും ദര്‍ശനത്തിനെത്തുന്നവരുടെ എണ്ണവും ദിനംപ്രതി വര്‍ദ്ധിക്കുകയാണ്. ഈ സാഹചര്യങ്ങള്‍ പരിഗണിച്ച് തെക്കേഗോപുരത്തിന് കിഴക്കുഭാഗത്തായി ദളവാക്കുളം ബസ് സ്റ്റാന്റിന് പടിഞ്ഞാറെ ഗോപുരത്തിങ്കെലും ഫലപ്രദമായ വേഗതനിയന്ത്രണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് കാണിച്ച് വാര്‍ഡ് കൗണ്‍സിലര്‍ എന്‍.അനില്‍ ബിശ്വാസ് പി.ഡബ്ല്യൂ.ഡി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, ജോയിന്റ് ആര്‍.ടി.ഒ എന്നിവര്‍ക്ക് നിവേദനം നല്‍കി. നിവേദനം സമര്‍പ്പിച്ച് ആഴ്ചകള്‍ കഴിഞ്ഞിട്ടും പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ ഭാഗത്തു നിന്നൊഴികെ പ്രതികരണങ്ങള്‍ ഒന്നും ഉണ്ടായില്ലെന്നും കൗണ്‍സിലര്‍ പറഞ്ഞു. തെക്കേനടയില്‍ മിക്കവാറും ചെറിയ അപകടങ്ങള്‍ ഉണ്ടാകാറുണ്ടെന്ന് സമീപത്തെ കച്ചവടക്കാര്‍ പറഞ്ഞു. വൈക്കത്തഷ്ടമിക്ക് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ അധികൃതരുടെ ഭാഗത്തു നിന്നും ഇക്കാര്യത്തില്‍ അടിയന്തിര നടപടികള്‍ ഉണ്ടാകേണ്ടതാണ്.