Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ്വകാര്യബസ്സുകള്‍ വിദ്യാര്‍ത്ഥികളെ സ്‌റ്റോപ്പുകളില്‍ നിന്നും ബസ്സില്‍ കയറ്റുന്നില്ലെന്ന് പരാതി.
15/10/2019

വൈക്കം: സ്വകാര്യബസ്സുകള്‍ വിദ്യാര്‍ത്ഥികളെ സ്‌റ്റോപ്പുകളില്‍ നിന്നും ബസ്സില്‍ കയറ്റുന്നില്ലെന്ന് പരാതി. നഗരത്തിലെ പ്രധാന ബസ് സ്റ്റോപ്പുകളില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിന് പോലീസിന്റെയും ഹോംഗാര്‍ഡിന്റെയും സേവനം ലഭിക്കുന്നുണ്ടെങ്കിലും വൈപ്പിന്‍പടി പോലുള്ള സ്ഥലങ്ങളില്‍ ബസ് കാത്തുനില്‍ക്കുന്ന കുട്ടികളെ കയറ്റിക്കൊണ്ടുപോകാന്‍ പലപ്പോഴും സ്വകാര്യ ബസ്സുകള്‍ തയ്യാറാകുന്നില്ല. ഇക്കാര്യത്തില്‍ അധികാരികളുടെ അടിയന്തര ശ്രദ്ധയുണ്ടാകണമെന്ന് സി.പി.ഐ ടൗണ്‍ ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. ഇതിനു പരിഹാരമുണ്ടായില്ലെങ്കില്‍ ബസ്സുകള്‍ തടയുന്നതടക്കമുള്ള സമരപരിപാടികള്‍ സ്വീകരിക്കുന്നതിന് തീരുമാനിച്ചു. എ.സോമന്‍ അദ്ധ്യക്ഷത വഹിച്ചു. എന്‍.അനില്‍ ബിശ്വാസ്, അഡ്വ. കെ.പ്രസന്നന്‍, എന്‍.മോഹനന്‍, കെ.വി ജീവരാജന്‍, അഡ്വ. ചന്ദ്രബാബു എടാടന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.