Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം ഉപജില്ല ശാസ്ത്ര-ഗണിത-സാമൂഹ്യശാസ്ത്ര പ്രവൃത്തി പരിചയ ഐ.ടി മേളകള്‍ക്ക് തുടക്കമായി.
15/10/2019
വൈക്കം ഉപജില്ലയിലെ 68 സ്‌കൂളുകള്‍ പങ്കെടുക്കുന്ന ശാസ്ത്ര-ഗണിതശാസ്ത്രമേള സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വൈക്കം ഉപജില്ല ശാസ്ത്ര-ഗണിത-സാമൂഹ്യശാസ്ത്ര പ്രവൃത്തി പരിചയ ഐ.ടി മേളകള്‍ക്ക് വൈക്കം വെസ്റ്റ് ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി തുടക്കമായി. ശാസ്ത്ര കേരളത്തിന്റെ ഭാവി വാഗ്ദാനങ്ങളെ വാര്‍ത്തെടുക്കുന്ന മേളയില്‍ വൈക്കം ഉപജില്ലയിലെ 68 സ്‌കൂളുകളിലെ ഒന്നു മുതല്‍ പ്ലസ്ടു വരെയുള്ള 700റോളം പ്രതിഭകളാണ് എണ്‍പത് ഇനങ്ങളിലായി മാറ്റുരയ്ക്കുന്നത്. പ്രവൃത്തി പരിചയമേള വെസ്റ്റ് ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലും സാമൂഹ്യശാസ്ത്രമേള എസ്.എന്‍.ഡി.പി പ്രാര്‍ത്ഥനാലയത്തിലുമാണ് നടക്കുന്നത്. സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍മാന്‍ പി.ശശിധരന്‍ അദ്ധ്യക്ഷത വഹിച്ചു. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പത്മാ ചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. വൈക്കം എ.ഇ.ഒ പ്രീത രാമചന്ദ്രന്‍, പ്രിന്‍സിപ്പാള്‍ കെ.എന്‍ ശ്രീകുമാര്‍, ജി.ശ്രീകുമാരന്‍ നായര്‍, ബിജു വി കണ്ണേഴന്‍, എം.ടി അനില്‍കുമാര്‍, കെ.വി ഉദയകുമാര്‍, എന്‍.കെ സൗദാമിനി എന്നിവര്‍ പ്രസംഗിച്ചു.