Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മുഖ സന്ധ്യവേല ആരംഭിച്ചു.
15/10/2019
വൈക്കത്തഷ്ടമിക്ക് മുന്നോടിയായി ക്ഷേത്രത്തില്‍ നടക്കുന്ന മുഖസന്ധ്യവേലയുടെ ഒന്നാംദിവസം എഴുന്നള്ളിപ്പ്‌

വൈക്കം: അഷ്ടമി ഉത്സവത്തിനു മുന്‍പായി മഹാദേവ ക്ഷേത്രത്തില്‍ നടത്തുന്ന മുഖ സന്ധ്യവേല ആരംഭിച്ചു. രേവതി നക്ഷത്രത്തില്‍ തുടങ്ങി കാര്‍ത്തിക നാളില്‍ അവസസാനിക്കുന്ന രീതിയിലാണ് മുഖ സന്ധ്യവേല ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഏറ്റുമാനൂര്‍, തെക്കുംകൂര്‍, അമ്പലപ്പുഴ, തിരുവല്ല എന്നി നാട്ടുരാജാക്കന്‍മാര്‍ നടത്തിവന്നിരുന്ന സന്ധ്യവേല ഇപ്പോള്‍ ദേവസ്വത്തിന്റെ ചുമതലയിലാണ് നടത്തുന്നത്. ആനപ്പുറത്തു ശ്രീബലി, മണ്ഡപത്തില്‍ വാരമിരിക്കല്‍, അഭിഷേകങ്ങള്‍, പ്രാതല്‍, വിളക്ക് എന്നിവയാണ് സന്ധ്യവേലയുടെ ചടങ്ങുകള്‍. രാവിലെ നടന്ന ശ്രീ ബലിക്ക് വൈക്കത്തപ്പന്റെ തങ്കവിഗ്രഹം ആനപ്പുറത്തെഴുന്നള്ളിച്ച് ക്ഷേത്രത്തിന് മൂന്നു പ്രദക്ഷിണം വച്ചു. ചടങ്ങുകള്‍ക്ക് ടി.വി പുരം സുമോദ്, ടി.വി പുരം പ്രകാശ്, കലാപീഠം ബാബു. വെച്ചൂര്‍ വൈശാഖ്, വൈക്കം കാര്‍ത്തിക് ഷിജു എന്നിവരും കലാപീഠം വിദ്യാര്‍ഥികളും മേളം ഒരുക്കി. മുഖ സന്ധ്യവേല 17നു സമാപിക്കും. നവംബര്‍ ഒന്‍പതിനാണ് അഷ്ടമിയുടെ കൊടിയേറ്റ്.