Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സെമിനാര്‍ നടത്തി
15/10/2019

വൈക്കം: തലയോലപ്പറമ്പ് ബഷീര്‍ സ്മാരക സമിതിയുടെ പ്രതിമാസ സാഹിത്യ ചര്‍ച്ച വേദിയായ ബഷീര്‍ അമ്മ മലയാളം സാഹിത്യ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ആശാന്റെ ചിന്താവിശിഷ്ടയായ സീതയുടെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന സെമിനാര്‍ ഡി.ബി കോളേജ് മുന്‍പ്രിന്‍സിപ്പാള്‍ ഡോ. ബി.പത്മനാഭപിള്ള ഉദ്ഘാടനം ചെയ്തു. കണ്‍വീനര്‍ ടി.കെ സഹദേവന്‍ മോഡറേറ്റര്‍ ആയി. സാഹിത്യ നിരുപകന്‍ ഇ.എന്‍ ഹര്‍ഷകുമാര്‍ കവിതയെക്കുറിച്ച് പ്രബന്ധം അവതരിപ്പിച്ചു. മോഹന്‍ ഡി.ബാബു, പി.ജി ഷാജിമോന്‍, ജോണ്‍ തരപ്പേല്‍, സലിം മുലശ്ശേരി, പ്രൊഫ. എ.ജി രേഖ, എം.കെ കണ്ണന്‍, അമ്പിളി വത്സന്‍, ജെസ്റ്റിന്‍ പി.ജെയിംസ്, അഡ്വ. രമണന്‍ കടമ്പറ, മഞ്ജു അനില്‍, ടി.കെ. ഉത്തമന്‍, ആയാംകുടി പ്രവീണ്‍ എന്നിവര്‍ സംസാരിച്ചു.