Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഇന്റര്‍ യൂണിവേഴ്‌സിറ്റി ചാമ്പ്യന്‍ഷിപ്പിലേക്ക് സെലക്ഷന്‍ ലഭിച്ചു.
14/10/2019
ബാംഗ്ലൂര്‍ ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയില്‍ 30ന് ആരംഭിക്കുന്ന ഇന്റര്‍ യൂണിവേഴ്‌സിറ്റി ചാമ്പ്യന്‍ഷിപ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മേവെള്ളൂരിലെ താരങ്ങളായ അക്ഷരയും കാവ്യയും

വൈക്കം: ബാംഗ്ലൂര്‍ ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയില്‍ 30ന് ആരംഭിക്കുന്ന ഇന്റര്‍ യൂണിവേഴ്‌സിറ്റി ചാമ്പ്യന്‍ഷിപ്പിലേക്ക് മേവെള്ളൂരിലെ താരങ്ങളായ അക്ഷരയും കാവ്യയും തിരഞ്ഞെടുക്കപ്പെട്ടു. തിരുവല്ല മര്‍ത്തോമ കോളേജില്‍ വച്ച് നടന്ന എം.ജി യൂണിവേഴ്‌സിറ്റി ചാമ്പ്യന്‍ഷിപ്പില്‍ നിന്നാണ് ഇരുവരും സെലക്ഷന്‍ നേടിയത്. ഇന്നു മുതല്‍ തിരുവല്ലയില്‍ ആരംഭിക്കുന്ന ഇന്റര്‍യൂണിവേഴ്‌സിറ്റിക്കുള്ള ടീം ക്യാമ്പിന് പോകാനൊരുങ്ങുകയാണിവര്‍. ഇരുവരും നാട്ടകം ഗവണ്‍മെന്റ് കോളേജില്‍ മൂന്നാം വര്‍ഷ ബിരുദ്ധവിദ്യാര്‍ത്ഥിനകളാണ്. മേവെള്ളൂര്‍ കെ.എം.എച്ച്.എസ് സ്‌കൂളില്‍ ആറാംക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ഇരുവരും ജോമോനു കീഴില്‍ ഫുട്‌ബോളില്‍ പരിശീലനം ആരംഭിച്ചത്. ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ക്യാമ്പില്‍ രണ്ടുതവണ തിരഞ്ഞെടുക്കപ്പെട്ടതും ഏഴു തവണ ആള്‍ ഇന്‍ഡ്യ ചാമ്പ്യന്‍ഷിപ്പുകളില്‍ കേരളത്തിനുവേണ്ടി പ്രകടനം കാഴ്ചവെച്ച് ഗോളുകള്‍ നേടുകയും കഴിഞ്ഞ വര്‍ഷത്തെ ഇന്റര്‍യൂണിവേഴ്‌സിറ്റി ചാമ്പ്യന്‍ഷിപ്പില്‍ കളിച്ച താരവുമാണ് കെ.എ അക്ഷര. അക്ഷരയുടെ ചെറുപ്പത്തിലേ തന്നെ പിതാവ് അപകടത്തില്‍പ്പെട്ടു തളര്‍ന്നു കിടപ്പിലായതാണ്. കാവ്യ ഹോക്കിയില്‍ ആള്‍ ഇന്‍ഡ്യ ചാമ്പ്യന്‍ഷിപ്പുകളില്‍ കളിച്ച് കേരളത്തിനായി ഗോള്‍ നേടിയ താരമാണ്. ഫുട്‌ബോളില്‍ കേരളാ സ്‌റ്റേറ്റ് ഗോള്‍ഡ് മെഡലിസ്റ്റാണ്. ഇതാദ്യമായാണ് കാവ്യയ്ക്ക് ഫുട്‌ബോളില്‍ ഇന്റര്‍ യൂണിവേഴ്‌സിറ്റി ടീമില്‍ ഇടം ലഭിക്കുന്നത്. പ്രളയത്തെതുടര്‍ന്ന് വീട് നഷ്ടപ്പെട്ട താരമാണ് കാവ്യ. തുടര്‍ന്നും കായികരംഗത്ത് നേട്ടങ്ങളുണ്ടാക്കുന്നതിനും ബാംഗ്ലൂരില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നതിനും സ്‌പോണ്‍സര്‍മാരെ തേടുകയാണ് താരങ്ങള്‍.