Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ദീപപ്രകാശനം നടത്തി.
14/10/2019
  മോഴിക്കോട് ശ്രീകുമാരമംഗലം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഭാഗവത സഹ്താഹയജ്ഞത്തിന്റെ ദീപപ്രകാശനം എസ്.എന്‍.ഡി.പി യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് നിര്‍വഹിക്കുന്നു.

വൈക്കം: മോഴിക്കോട് ശ്രീകുമാരമംഗലപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ ഭാഗവത സഹ്താഹയജ്ഞത്തിന്റെ ദീപപ്രകാശനം നടത്തി. എസ്.എന്‍.ഡി.പി യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് പ്രകാശനകര്‍മ്മം നിര്‍വഹിച്ചു. യൂണിയന്‍ സെക്രട്ടറി എം.പി സെന്‍ ഗ്രന്ഥസമര്‍പ്പണവും ഹംസാനന്ദന്‍ തന്ത്രി വിഗ്രഹപ്രതിഷ്ഠയും നടത്തി. യജ്ഞാചാര്യന്‍ മുണ്ടക്കയം മധു മഹാത്മ്യപ്രഭാഷണം നടത്തി. മഹേഷ് ശാന്തി കാര്‍മ്മികത്വം വഹിച്ചു. യജ്ഞവേദിയില്‍ പ്രതിഷ്ഠിക്കുവാനുള്ള ശ്രീകൃഷ്ണവിഗ്രഹം പയറുകാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നിന്നും എഴുന്നള്ളിച്ചു. 115-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖാ വനിതാസംഘം, യൂത്ത്മൂവ്‌മെന്റ്, കുടുംബയൂണിറ്റുകള്‍ എന്നിവയുടെ നേതൃത്വത്തിലാണ് വിഗ്രഹഘോഷയാത്ര നടത്തിയത്. ദേവസ്വം പ്രസിഡന്റ് പി.വി റോയി, സെക്രട്ടറി കെ.എസ് സലിന്‍കുമാര്‍, കണ്‍വീനര്‍ രഞ്ജിത്ത് എന്നിവര്‍ നേതൃത്വം നല്‍കി. 18ന് രാവിലെ രുഗ്മിണിസ്വയംവര ഘോഷയാത്രയും വൈകിട്ട് 5ന് സര്‍വ്വൈശ്വര്യപൂജയും 20ന് രാവിലെ 10.30ന് അവഭൃസ്‌നാന ഘോഷയാത്രയും 10ന് മഹാപ്രസാദ ഊട്ടും നടക്കും.