Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അഖിലേന്ത്യാ കിസാന്‍സഭ ടി.വി പുരം സൗത്ത് മേഖല കണ്‍വന്‍ഷന്‍ നടത്തി
14/10/2019

വൈക്കം: അഖിലേന്ത്യാ കിസാന്‍സഭ ടി.വി പുരം സൗത്ത് മേഖല കണ്‍വന്‍ഷന്‍ ടി.വി പുരം വ്യാപാരഭവന്‍ ഹാളില്‍ നടത്തി. സി.പി.ഐ മണ്ഡലം സെക്രട്ടറി എം.ഡി ബാബുരാജ് ഉദ്ഘാടനം ചെയ്തു. പി.ആര്‍ നടരാജപ്പണിക്കര്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.കെ മുരളീധരന്‍ നായര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തപസ്യ പുരുഷോത്തമന്‍, കെ.കെ ചന്ദ്രബാബു, വി.സദാനന്ദന്‍, എം.എസ് രാമചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. മേഖലാ കമ്മിറ്റി പ്രസിഡന്റായി പി.ആര്‍ നടരാജപ്പണിക്കരെയും സെക്രട്ടറിയായി പി.വി മനോഹരനെയും തിരഞ്ഞെടുത്തു.