Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വാര്‍ഷികവും കുടുംബസംഗമവും
12/10/2019
പള്ളിപ്രത്തുശ്ശേരി 678-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖായോഗം ചെമ്പഴന്തി കുടുംബയൂണിറ്റിന്റെ വാര്‍ഷികവും കുടുംബസംഗമവും യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: പള്ളിപ്രത്തുശ്ശേരി 678-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖായോഗത്തിന്റെ ചെമ്പഴന്തി കുടുംബയൂണിറ്റിന്റെ വാര്‍ഷികവും കുടുംബസംഗമവും യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് കെ.പി സാബു അദ്ധ്യക്ഷത വഹിച്ചു. ആശാ പ്രദീപ് കോട്ടയം മുഖ്യപ്രഭാഷണം നടത്തി. കെ.ബി സുന്ദരേശന്‍, സി.ലത, റ്റി.പങ്കജാക്ഷന്‍, ബിനോയ് ഇടപ്പറമ്പ്, സജീവ് വാസുദേവന്‍, ശരത്, ചന്ദ്രിക ഗോപി, രാമചന്ദ്ര പ്രമോദ് എന്നിവര്‍ പ്രസംഗിച്ചു. മുതിര്‍ന്ന പൗരന്‍മാരെയും ഗിവഗിരി പദയാത്രയില്‍ പങ്കെടുത്തവരെയും യോഗം ആദരിച്ചു.