Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കുടുംബസംഗമം നടത്തി.
12/10/2019
കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ തലയാഴം യൂണിറ്റ് കുടുംബസംഗമം ജില്ലാ ജോയിന്റ് സെക്രട്ടറി കെ.സി കുമാരന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ തലയാഴം യൂണിറ്റിന്റെ നേതൃത്വത്തില്‍ കുടുംബസംഗമം നടത്തി. ജില്ലാ ജോയിന്റ് സെക്രട്ടറി കെ.സി കുമാരന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.കെ മുരളീധരന്‍ നായരുടെ അദ്ധ്യക്ഷതയില്‍ നടത്തിയ സംഗമത്തില്‍ സെക്രട്ടറി എന്‍.ഗോപാലകൃഷ്ണന്‍, സി.കെ രാമാനുജന്‍ നായര്‍, സി.വി ഡാങ്കേ, പി.കെ ചെല്ലപ്പന്‍, സി.ടി മേരി, വി.ആര്‍ രാജേന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. സംഗീത നാടക അക്കാദമി പുരസ്‌കാര ജേതാവ് രത്‌നശ്രീ അയ്യര്‍, വിവിധ രംഗങ്ങളില്‍ മികച്ച വിജയം നേടിയ അച്ച്യുത് കുമാര്‍, റ്റി.സി അഞ്ജിത, ജ്യോതിഷ് ജയപ്രകാശ്, അമല്‍ മനോജ്, പി.അനന്തു എന്നിവരെ ചടങ്ങില്‍ പുരസ്‌കാരം നല്‍കി അഭിനന്ദിച്ചു.