ആയുര്‍വേദ ചികിത്സാകേന്ദ്രം ഉദ്ഘാടനം ചെയ്തു
12/10/2019
ഭാഗീരഥി ടീച്ചറുടെ സ്മരണയ്ക്കായി രജിസ്റ്റര്‍ ചെയ്ത ചാരിറ്റബിള്‍ ട്രസ്റ്റ് തുറുവേലിക്കുന്ന് ആയുര്‍വേദ ചികിത്സാകേന്ദ്രം ചീഫ് ഫിസിഷ്യന്‍ ഡോ. വിജിത്ത് ശശിധര്‍ ഉദ്ഘാടനം ചെയ്യുന്നു.
വൈക്കം: തലയോലപ്പറമ്പ് ഗവണ്മെന്റ് യൂ.പി സ്കൂളില്‍ ദീര്‍ഘകാലം പ്രഥമാധ്യാപികയായി സേവനമനുഷ്ഠിച്ച ഭാഗീരഥി ടീച്ചറുടെ സ്മരണയ്ക്കായി രജിസ്റ്റര്‍ ചെയ്ത ചാരിറ്റബിള്‍ ട്രസ്റ്റ് തുറുവേലിക്കുന്ന് ആയുര്‍വേദ ചികിത്സാകേന്ദ്രം ചീഫ് ഫിസിഷ്യന്‍ ഡോ. വിജിത്ത് ശശിധര്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ പി.പി ദിവാകരന് അദ്ധ്യക്ഷത വഹിച്ചു. രാജന് അക്കരപ്പാടം, സാബു മാളിയേക്കല്‍, മാനേജിംഗ് ട്രസ്റ്റി സജീവ് കളമ്പാട്ടില്‍, സെക്രട്ടറി സോമശേഖരന്‍ പിള്ള, മെറ്റില്ദാന് നെതര്‍ലാന്റ്, വി.എസ് രവീന്ദ്രന്, വി.എല്‍ ലക്ഷ്മിക്കുട്ടി എന്നിവര്‍ പ്രസംഗിച്ചു. സൗജന്യ രോഗനിര്‍ണ്ണയ ക്യാമ്പും നടത്തി.