Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നഗരസഭയില്‍ പി.എം.എ.വൈ, ലൈഫ് പദ്ധതിയില്‍പ്പെടുത്തി നിര്‍മിക്കുന്ന 192 വീടുകളില്‍ നൂറു വീടുകളുടെ നിര്‍മാണം പൂര്‍ത്തിയായി.
12/10/2019
വൈക്കം നഗരസഭാ നാലാം വാര്‍ഡില്‍ പി.എം.എ.വൈ പദ്ധതി പ്രകാരം പൂര്‍ത്തിയായ ചെമ്മനാട് അജിതയുടെ വീട്.

വൈക്കം: നഗരസഭയില്‍ പി.എം.എ.വൈ, ലൈഫ് പദ്ധതിയില്‍പ്പെടുത്തി നിര്‍മിക്കുന്ന 192 വീടുകളില്‍ നൂറു വീടുകളുടെ നിര്‍മാണം പൂര്‍ത്തിയായി. വീടുകളുടെ താക്കോല്‍ദാനം അടുത്തദിവസം നടക്കും. വൈക്കം പുളിഞ്ചുവട് ചെമ്മനാട് അജിത, തെക്കേനട ഒഴിവുപറമ്പ് സരസമ്മാള്‍, അയ്യര്‍ കുളങ്ങര മട്ടംപറമ്പില്‍ ഇന്ദിര, സുമി സുഭാഷ്, കീറ്റുപറമ്പ് ശ്രീകല, കൂനത്തില്‍ ഉഷാ ചന്ദ്രന്‍ തുടങ്ങി നൂറോളം പേരുടെ വീടുകളാണ് പൂര്‍ത്തിയാക്കി താമസയോഗ്യമാക്കിയത്. ശേഷിക്കുന്ന 92 വീടുകളുടെ പണി മൂന്നു മാസത്തിനകം പൂര്‍ത്തീകരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഒന്നര ലക്ഷം രൂപയും സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 50,000 രൂപയും നഗരസഭാ വിഹിതമായ രണ്ടു ലക്ഷവുമടക്കം ആകെ നാലു ലക്ഷം രൂപയാണ് വീടു നിര്‍മാണത്തിനായി ഗുണഭോക്താക്കള്‍ക്ക് നല്‍കിയത്. ഭവനരഹിതരായ 202 കുടുംബങ്ങള്‍ക്കു കൂടി വീട് നിര്‍മിച്ചു നല്‍കുന്ന പദ്ധതിക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. ഇതിനായി നഗരസഭയുടെ വിഹിതമായി നല്‍കേണ്ട മൂന്നു കോടി രൂപയ്ക്കായി ബാങ്ക് വായ്പ എടുക്കാനാണ് നഗരസഭയുടെ തീരുമാനം. വായ്പയ്ക്കു ഈടായി നഗരസഭയുടെ വസ്തു നല്‍കുന്നതിനു നഗരസഭാ കൗണ്‍സില്‍ അംഗീകാരം നല്‍കിയിട്ടുണ്ടെന്നും വായ്പയുടെ കാര്യത്തില്‍ തീര്‍പ്പായാല്‍ ഭവന നിര്‍മാണ പദ്ധതിയുടെ രണ്ടാംഘട്ടം ഉടന്‍ തുടങ്ങുമെന്നും ചെയര്‍മാന്‍ പി.ശശിധരന്‍ പറഞ്ഞു.