Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആഴ്ചചന്ത ഉദ്ഘാടനം ചെയ്തു
12/10/2019
കൃഷിവകുപ്പിന്റെയും, നഗരസഭയുടെയും, വൈ ബയോ ജൈവകര്‍ഷക സൊസൈറ്റിയുടെയും നേതൃത്വത്തില്‍ ബോട്ട് ജെട്ടിയില്‍ തുടങ്ങിയ ജൈവ പച്ചക്കറി ആഴ്ചചന്ത നഗരസഭാ ചെയര്‍മാന്‍ പി.ശശിധരന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: നഗരസഭയുടെയും, കൃഷിഭവന്റെയും, വൈ ബയോ ജൈവകര്‍ഷക സൊസൈറ്റിയുടെയും നേതൃത്വത്തില്‍ ബോട്ട് ജെട്ടിയില്‍ തുടങ്ങിയ ജൈവപച്ചക്കറി ആഴ്ചചന്ത നഗരസഭാ ചെയര്‍മാന്‍ പി.ശശിധരന്‍ ഉദ്ഘാടനം ചെയ്തു. കര്‍ഷകര്‍ ഉല്‍പ്പാദിപ്പിച്ച് കൊണ്ടുവരുന്ന ജൈവകൃഷി ഉല്‍പ്പനങ്ങള്‍ മാര്‍ക്കറ്റ് വിലയ്ക്ക് വാങ്ങി വില്‍പ്പന നടത്തുന്ന പദ്ധതിയാണിത്. ആഴ്ചയില്‍ ബുധനാഴ്ച ദിവസം മാത്രമാണ് ചന്ത പ്രവര്‍ത്തിക്കുന്നത്. വിഷരഹിതമായ പച്ചക്കറി ഉല്‍പ്പന്നങ്ങളാണ് സമാഹരിച്ച് വില്‍ക്കുന്നത്. കൃഷി ഓഫീസര്‍ അനില്‍കുമാര്‍, അസ്സി. കൃഷി ഓഫീസര്‍ മെയ്‌സണ്‍ മുരളി, വൈ ബയോ ജൈവകര്‍ഷക സൊസൈറ്റി ഭാരവാഹികളായ വേണുഗോപാല്‍, പവിത്രന്‍, ത്രിവിക്രമന്‍, തോമസ്‌കുട്ടി, ഭാസ്‌ക്കരന്‍ നായര്‍, ദാമു മാസ്റ്റര്‍ എന്നിവര്‍ പങ്കെടുത്തു.