Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സെമിനാര്‍ സംഘടിപ്പിക്കും.
07/03/2016

ലോക വനിതാദിനത്തോടനുബന്ധിച്ച് കേരള മഹിളാസംഘം ജില്ലാ കമ്മിററിയുടെ നേതൃത്വത്തില്‍ നാളെ പൊന്‍കുന്നത്ത് സെമിനാര്‍ സംഘടിപ്പിക്കും. രാവിലെ 10.30ന് വ്യാപാരഭവന്‍ ഹാളില്‍ സംസ്ഥാന സെക്രട്ടറി അഡ്വ. പി.വസന്തം ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ഹേമലത പ്രേംസാഗര്‍ അധ്യക്ഷത വഹിക്കും. സംസ്ഥാന ജോയിന്റ് സെക്രട്ടറി അഡ്വ. സി.ജി സേതുലക്ഷ്മി വിഷയാവതരണവും, മാധ്യമപ്രവര്‍ത്തകയും എഴുത്തുകാരിയുമായ ശ്രീപാര്‍വതി മുഖ്യപ്രഭാഷണവും നടത്തും. സി.പി.ഐ ജില്ലാ സെക്രട്ടറി സി.കെ ശശിധരന്‍, ജില്ലാ എക്‌സി. അംഗം രാജു തെക്കേക്കര, കേരള മഹിളാസംഘം ജില്ലാ സെക്രട്ടറി ലീനമ്മ ഉദയകുമാര്‍, സി.പി.ഐ കാഞ്ഞിരപ്പള്ളി മണ്ഡലം സെക്രട്ടറി മോഹന്‍ ചേന്ദംകുളം, ജയശ്രീ മുരളീധരന്‍ എന്നിവര്‍ പ്രസംഗിക്കും.