Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കര്‍ഷകരുടെ സംഗമം നടത്തി.
12/10/2019
വേമ്പനാട് കോസ്റ്റല്‍ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനിയുടെ നേതൃത്വത്തില്‍ നൂതന കൃഷിരീതിയെക്കുറിച്ച് സംഘടിപ്പിച്ച തെങ്ങ് പുതുകൃഷി കര്‍ഷകരുടെ സംഗമം വേമ്പനാട് കോസ്റ്റല്‍ ഫെഡറേഷന്‍ പ്രസിഡന്റ് അഡ്വ. പി.ഐ ജയകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വേമ്പനാട് കോസ്റ്റല്‍ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനിയുടെയും, വേമ്പനാട് കോസ്റ്റല്‍ കോക്കനട്ട് പ്രൊഡ്യുസര്‍ ഫെഡറേഷന്റെയും നേതൃത്വത്തില്‍ നാളികേര കൃഷി വികസിപ്പിക്കുന്നതിനായി തെങ്ങ് പുതുകൃഷി കര്‍ഷകരുടെ സംഗമം നടത്തി. വൈക്കം നഗരസഭയിലെയും, വിവിധ പഞ്ചായത്തുകളിലെയും നാളികേര കര്‍ഷകര്‍കര്‍ക്ക് നൂതന കൃഷി സമ്പ്രദായത്തെക്കുറിച്ചുള്ള പരിശീലനവും ബോധവല്‍ക്കരണ ക്ലാസും നടത്തി. കാര്‍ഷിക മേഖലയ്ക്ക് ഉണര്‍വേകാനും ഉല്‍പ്പാദനശേഷി വര്‍ദ്ധിപ്പിച്ച് കൃഷി ലാഭകരമാക്കുവാനുള്ള പദ്ധതികളാണ് കര്‍ഷക കൂട്ടായ്മയില്‍ ഉരുത്തിരിഞ്ഞത്. വേമ്പനാട് കോസ്റ്റല്‍ ഫെഡറേഷന്‍ പ്രസിഡന്റ് പി.ഐ ജയകുമാര്‍ ഉദ്ഘാടനം ചെയ്തു. ട്രഷറര്‍ കെ.സോമന്‍ അധ്യക്ഷത വഹിച്ചു. കമ്പനി ചെയര്‍മാന്‍ ബാബു ഉമ്മര്‍ മുഖ്യപ്രഭാഷണം നടത്തി. ഇ. കെ. മുരളീധരന്‍, സി. ഇ. ഒ. ആര്‍. രാധികാദേവി, രേവതി കെ കുട്ടപ്പന്‍, പി. ഡി തങ്കച്ചന്‍ , ചന്ദ്രികാ ദേവി എന്നിവര്‍ പ്രസംഗിച്ചു. നാളികേര വികസന ബോര്‍ഡ് സ്റ്റാറ്റിറ്റിക്കല്‍ ഇന്‍വെസ്റ്റ്‌ഗേറ്റര്‍ പി.വി. പ്രീത ക്ലാസ് എടുത്തു.