Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രതിഷേധ കൂട്ടായ്മ നടത്തി.
12/10/2019
വൈക്കം ദളവാക്കുളം ബസ് സ്റ്റാന്റിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ട് താലൂക്ക് റെസിഡന്റ്‌സ് അസോസിയേഷന്‍ അപെക്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ കൂട്ടായ്മ പ്രസിഡന്റ് പി.ശിവരാമകൃഷ്ണന്‍ നായര്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ദളവാക്കുളം ബസ് സ്റ്റാന്റിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്നും യാത്രക്കാരുടെ സുരക്ഷയ്ക്ക് സംവിധാനങ്ങള്‍ ഒരുക്കണമെന്നും ആവശ്യപ്പെട്ട് താലൂക്ക് റെസിഡന്റ്‌സ് അസോസിയേഷന്‍ അപെക്‌സ് കൗണ്‍സിലിന്റെ (ട്രാക്ക്) നേതൃത്വത്തില്‍ പ്രതിഷേധ കൂട്ടായ്മ നടത്തി. കഴിഞ്ഞ ദിവസം ഒരു വയോധിക ബസിനടിയില്‍പ്പെട്ട് മരിക്കാനിടയായത് സ്റ്റാന്റില്‍ ഏര്‍പ്പെടുത്തേണ്ട അടിയന്തിര സൗകര്യങ്ങള്‍ ഒരുക്കാത്തത് കൊണ്ടാണെന്ന് യോഗം ആരോപിച്ചു. സ്റ്റാന്റിനോടു ചേര്‍ന്ന് റോഡരികില്‍ നിര്‍മിച്ചിട്ടുള്ള കാത്തിരിപ്പ് കേന്ദ്രത്തിന് കൈവരി സ്ഥാപിക്കാത്തത് അപകടങ്ങള്‍ക്ക് വഴിയൊരുക്കുന്നു. ബസുകള്‍ സ്റ്റാന്റില്‍ കയറാതെ റോഡരികില്‍ നിര്‍ത്തി യാത്രക്കാരെ ഇറക്കുന്നത് അപകടകരമാണ്. ദളവാക്കുളത്ത് പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കുക, സ്വകാര്യ ബസുകള്‍ ആദ്യ ട്രിപ്പ് മുതല്‍ ദളവാക്കുളത്തു നിന്നും പുറപ്പെടുക, ഗതാഗത സംവിധാനം ലംഘിക്കുന്ന വാഹനങ്ങള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ജീവന്‍ രക്ഷാദീപം തെളിച്ചാണ് സമരപരിപാടികള്‍ തുടങ്ങിയത്. താലൂക്ക് പ്രസിഡന്റ് പി.ശിവരാമകൃഷ്ണന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. പി.സോമന്‍ പിള്ള അധ്യക്ഷത വഹിച്ചു. എം. അബു, എ. ബാബു, എം. ജി. ബാലചന്ദ്രന്‍, സി.വി. വിജയന്‍, ഇ.പി സോമശേഖരന്‍ എന്നിവര്‍ പ്രസംഗിച്ചു. നഗരസഭാ ചെയര്‍മാന്‍ പി.ശശിധരന്‍ ട്രാക്ക് ഭാരവാഹികളുമായി ചര്‍ച്ച നടത്തി.