Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സായാഹ്ന ധര്‍ണ്ണ നടത്തി
10/10/2019
ബി.ജെ.പി സര്‍ക്കാരിന്റെ ജനവിരുദ്ധ അര്‍ദ്ധഫാസിസ്റ്റ് വാഴ്ചക്കെതിരെ എല്‍.ഡി.എഫ് പ്രക്ഷോഭത്തിന്റെ ഭാഗമായി വൈക്കത്ത് നടത്തിയ സായാഹ്ന ധര്‍ണ്ണ എ.ഐ.ടി.യൂ.സി സംസ്ഥാന സെക്രട്ടറി അഡ്വ. വി.വി ബിനു ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ഇന്‍ഡ്യന്‍ ജനാധിപത്യത്തില്‍ അവസാനത്തെ ആണിയും അടിക്കാനുള്ള പരിശ്രമത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് എ.ഐ.ടി.യൂ.സി സംസ്ഥാന സെക്രട്ടറി അഡ്വ. വി.വി ബിനു പറഞ്ഞു. ജമ്മുകാശ്മീര്‍ എന്ന സംസ്ഥാനം പോലും ഇല്ലാതാക്കി. അവിടെ സംഘടനകളെയും മാധ്യമങ്ങളെപ്പോലും നിരോധിക്കുന്നു. ബി.ജെ.പി സര്‍ക്കാരിന്റെ ജനവിരുദ്ധ അര്‍ദ്ധഫാസിസ്റ്റ് വാഴ്ചക്കെതിരെ എല്‍.ഡി.എഫ് പ്രക്ഷോഭത്തിന്റെ ഭാഗമായി വൈക്കത്ത് നടത്തിയ സായ്ഹ്ന ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അഭിപ്രായപ്രകടനത്തിനുള്ള ജനാധിപത്യ അവകാശങ്ങളെപ്പോലും ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണ്. രാജ്യത്ത് മുന്‍പൊരിക്കലും ഇല്ലാത്തവിധം പട്ടികജാതി -പട്ടികവര്‍ഗ്ഗ വിഭാഗങ്ങളെ ആക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുകയാണ് ഫാസിസ്റ്റുകളെന്ന് അദ്ദേഹം പറഞ്ഞു. ഈ തേര്‍വാഴ്ച്ചയ്‌ക്കെതിരായ ജീവന്‍മരണപ്പോരാട്ടത്തിലാണ് ഇടതുപക്ഷ പുരോഗമന ശക്തികള്‍. ജെട്ടിമൈതാനിയില്‍ നടന്ന ധര്‍ണ്ണയില്‍ സി.പി.എം ഏരിയാ സെക്രട്ടറി കെ.അരുണന്‍ അദ്ധ്യക്ഷത വഹിച്ചു. എല്‍.ഡി.എഫ് മണ്ഡലം കണ്‍വീനര്‍ പി.സുഗതന്‍, അഡ്വ. പി.കെ ഹരികുമാര്‍, ലീനമ്മ ഉദയകുമാര്‍, എം.ഡി ബാബുരാജ്, ടി.എന്‍ രമേശന്‍, കെ.അജിത്ത്, പി.ജി ഗോപി, എം.കെ രവീന്ദ്രന്‍, എം.പി ജയപ്രകാശ്, സുഭാഷ് പുഞ്ചക്കോടന്‍, രാജീവ് നെല്ലിക്കുന്ന്, ഫിറോസ് മാവുങ്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.