Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ക്ഷേമപ്രവര്‍ത്തനത്തിന് സഹായം നല്‍കി.
10/10/2019
ടൗണ്‍ 111-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖയുടെ ക്ഷേമപ്രവര്‍ത്തനത്തിന് ആശ്രമം സ്‌കൂളിലെ സഹപാഠിക്കൊരു സാന്ത്വനം പദ്ധതിയുടെ സഹായം ജനറല്‍ കണ്‍വീനര്‍ വൈ.ബിന്ദു ശാഖാ പ്രസിഡന്റ് എന്‍.കെ രമേശ് ബാബുവിന് കൈമാറുന്നു.

വൈക്കം: സത്യാഗ്രഹ സ്മാരക ആശ്രമം സ്‌കൂളിലെ സഹപാഠിക്കൊരു സാന്ത്വനം പദ്ധതി ടൗണ്‍ 111-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖയുടെ ക്ഷേമപ്രവര്‍ത്തനത്തിന് സഹായം നല്‍കി. യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷിന്റെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ സാന്ത്വനം പദ്ധതി നിര്‍മ്മാണ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ വൈ.ബിന്ദു തുക ശാഖാ ഭാരവാഹികളെ ഏല്‍പ്പിച്ചു. പ്രിന്‍സിപ്പാള്‍ കെ.വി പ്രദീപ് കുമാര്‍, പ്രഥമാദ്ധ്യാപിക പി.ആര്‍ ബിജി, ചീഫ് കോര്‍ഡിനേറ്റര്‍ പ്രിയ ഭാസ്‌ക്കര്‍, ചെയര്‍മാന്‍ സി. സുരേഷ് കുമാര്‍, ശാഖാ പ്രസിഡന്റ് എന്‍.കെ രമേശ് ബാബു, സെക്രട്ടറി കെ.കെ വിജയപ്പന്‍, ലൈലാ ബാലകൃഷ്ണന്‍, അനിലാത്മജന്‍, എസ്.ജയന്‍, ഷീല ചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.