Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വണ്‍വേ സമ്പ്രദായം ലംഘിക്കുകയും ദളവാക്കുളം ബസ് സ്റ്റാന്റില്‍ കയറിയിറങ്ങാതിരിക്കുകയും ചെയ്യുന്ന ബസുകള്‍ക്കെതിരെ പോലീസ്, ആര്‍.ടി.ഒ അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് നഗരസഭാ ചെയര്‍മാന്‍ പി.ശശിധരന്‍
10/10/2019

വൈക്കം: ഗതാഗതക്കുരുക്കിനു പരിഹാരമായി ആരംഭിച്ച വൈക്കം നഗരത്തിലെ വണ്‍വേ സമ്പ്രദായം ലംഘിക്കുകയും ദളവാക്കുളം ബസ് സ്റ്റാന്റില്‍ കയറിയിറങ്ങാതിരിക്കുകയും ചെയ്യുന്ന ബസുകള്‍ക്കെതിരെ പോലീസ്, ആര്‍.ടി.ഒ അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് നഗരസഭാ ചെയര്‍മാന്‍ പി.ശശിധരന്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ദളവാക്കുളം ബസ് സ്റ്റാന്റില്‍ കയറിയിറങ്ങാത്തതിനെ തുടര്‍ന്ന് ട്രാഫിക് നിയമം ലംഘിച്ച് വന്ന സ്വകാര ്യബസ് കയറിയിറങ്ങി വയോധികയ്ക്ക് ദാരുണാന്ത്യം സംഭവിച്ചിരുന്നു. രണ്ടാഴ്ച മുന്‍പ് വൈക്കം നഗരത്തിലെ ട്രാഫിക് പരിഷ്‌കാരവുമായി ട്രാഫിക് അഡൈ്വസറി കമ്മിറ്റി ചേര്‍ന്ന് ദളവാക്കുളം ബസ് സ്റ്റാന്റില്‍ ടൂറിസ്റ്റ് വാഹനങ്ങളുടെ അനധികൃതമായ പാര്‍ക്കിംഗ് നിരോധിക്കാനും സ്റ്റാന്റില്‍ കയറിയിറങ്ങാത്ത ബസുകള്‍ക്കെതിരെ നടപടി സ്വീകരിക്കാനും തീരുമാനിച്ചിരുന്നു. തുടര്‍ന്ന് വൈക്കം സി.ഐ സ്വകാര്യ ബസ് ഉടമകളുടെ യോഗം വിളിച്ചു ചേര്‍ത്ത് ട്രാഫിക് അഡൈ്വസറി കമ്മിറ്റിയുടെ തീരുമാനവും അറിയിച്ചു. എന്നാല്‍ ഇതൊന്നും വകവെക്കാതെ ചില സ്വകാര്യ ബസുകള്‍ ട്രാഫിക് നിയമം പതിവായി ലംഘിച്ചുകൊണ്ട് സര്‍വീസ് തുടരുകയായിരുന്നു. ഇതിലൊരു ബസാണ് വയോധികയുടെ ജീവന്‍ കവര്‍ന്നത്. ദളവാക്കുളം ബസ് സ്റ്റാന്റില്‍ പഞ്ചിംഗ് ഏര്‍പ്പെടുത്തണമെന്നും സ്റ്റാന്റില്‍ കയറിയിറങ്ങാത്ത ബസുകള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ചെയര്‍മാന്‍ ആവശ്യപ്പെട്ടു.