പുള്ളി സന്ധ്യവേല ഇന്നു സമാപിക്കും.
10/10/2019
വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമിയുടെ മുന്നോടിയായി നടന്നു വരുന്ന പുള്ളി സന്ധ്യവേല ഇന്നു സമാപിക്കും. തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന മാര്‍ത്താണ്ഡവര്‍മയുടെ കാലത്ത് തുടങ്ങിയ പുളളി സന്ധ്യവേല ഒന്നിടവിട്ട നാലു ദിവസങ്ങളിലായാണ് നടക്കുന്നത്. അഷ്ടമി ഉത്സവത്തിന്റെ മറ്റൊരു ചടങ്ങായ മുഖ സന്ധ്യവേല 14 മുതല്‍ 17 വരെയാണ്. മുഖ സന്ധ്യവേലയുടെ കോപ്പുതുക്കല്‍ 13നു നടക്കും. വൈക്കത്തഷ്ടമിക്ക് നവംബര്‍ ഒന്പതിനു കൊടിയേറും. 20നാണ് അഷ്ടമി. 21നു നടക്കുന്ന ആറാട്ടോടെ ഉത്സവം സമാപിക്കും.