Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മറവന്‍തുരുത്ത് ഗ്രാമപഞ്ചായത്തിന്റെ 2016-17 വര്‍ഷത്തെ ബജററ്.
07/03/2016

റോഡുകളുടെ വികസനത്തിനും കാര്‍ഷിക പുരോഗതിക്കും മുന്‍തൂക്കം നല്‍കി മറവന്‍തുരുത്ത് ഗ്രാമപഞ്ചായത്തിന്റെ 2016-17 വര്‍ഷത്തെ ബജററ്. 96,355,949 രൂപ വരവും, 91,330,454 രൂപ ചെലവും, 5,025,495 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജററാണ് വൈസ് പ്രസിഡന്റ് കെ.ബി രമ അവതരിപ്പിച്ചത്. നെല്‍കൃഷിയുടെയും ജൈവപച്ചക്കറി കൃഷിയുടെയും വികസനത്തിന് 15 ലക്ഷം രൂപയും മൃഗസംരക്ഷണത്തിനും കാലിത്തീററി വിതരണത്തിനുമായി ഒന്‍പത് ലക്ഷം രൂപയും പശ്ചാത്തലമേഖലയില്‍ ഗ്രാമീണ റോഡുകളുടെ വികസനത്തിന് 60 ലക്ഷം രൂപയും വകയിരുത്തി. ഉത്തരവാദിത്വടൂറിസം പദ്ധതിക്കായി അഞ്ച് ലക്ഷം രൂപ മാററിവെച്ചു. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഇന്‍ഷ്വറന്‍സ് പദ്ധതി നടപ്പിലാക്കും. കയര്‍, കൈത്തറി, തഴപ്പായ, നെയ്ത്ത്, മത്സ്യതൊഴിലാളികള്‍ക്ക് ധനസഹായം, ഗ്രാമീണജനതക്ക് വൈഫൈ സൗകര്യം എന്നിവയും ബജററ്് ലക്ഷ്യമിടുന്നു. പഞ്ചായത്ത് പ്രസിഡന്റ് പി.വി ഹരിക്കുട്ടന്‍ അധ്യക്ഷത വഹിച്ചു.