Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പാരായണ സമിതി അംഗങ്ങളെ സത്രവേദിയില്‍ ആദരിച്ചു.
09/10/2019
അഖില ഭാരത ഭാഗവത മഹാസത്രത്തിന്റെ ഭാഗമായി 108 ദിവസം നടത്തുന്ന സമ്പൂര്‍ണ്ണ നാരായണീയ പാരായണത്തിന്റെ 41-ാം ദിവസം പാരായണം നടത്തിയ സമിതി അംഗങ്ങളെ ആദരിക്കുന്നു.

വൈക്കം: ചെമ്മനത്തുകര ചെമ്മനത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ഡിസംബര്‍ 12ന് തുടങ്ങുന്ന അഖില ഭാരത ഭാഗവത മഹാസത്രത്തിന്റെ ഭാഗമായി 108 ദിവസം നടത്തുന്ന സമ്പൂര്‍ണ്ണ നാരായണീയ പാരായണത്തിന്റെ 41-ാം ദിവസം പാരായണം നടത്തിയ പാരായണ സമിതി അംഗങ്ങളെ സത്രവേദിയില്‍ ആദരിച്ചു. സമിതി ചെയര്‍പേഴ്‌സണ്‍ ബീന അനില്‍ കുമാര്‍, കണ്‍വീനര്‍ മായ രാജേന്ദ്രന്‍, കൃഷ്ണമ്മ, മഹിളാമണി, ലളിത ശശീന്ദ്രന്‍, ഓമനക്കുട്ടി, ഷീജ, വത്സല, വീണ, രാധാമണി എന്നിവര്‍ നേതൃത്വം നല്‍കി. ക്ഷേത്രം പ്രസിഡന്റ് ശശിധരന്‍ നായര്‍, സെക്രട്ടറി രാഗേഷ് ടി നായര്‍, ട്രഷറര്‍ രാധാകൃഷ്ണന്‍ നായര്‍ എന്നിവര്‍ പങ്കെടുത്തു.