Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആത്മീയ പഠനസത്രം നടത്തി.
09/10/2019
വടയാര്‍ കിഴക്കേക്കര 912-ാം നമ്പര്‍ എന്‍.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ഏകദിന ആത്മീയ പഠനസത്രം കരയോഗം പ്രസിഡന്റ് എന്‍.പി പ്രേംകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: നായര്‍ സര്‍വ്വീസ് സൊസൈറ്റി ആവിഷ്‌ക്കരിച്ച ആത്മീയ പഠനകേന്ദ്രത്തിന്റെ ഭാഗമായി വടയാര്‍ കിഴക്കേക്കര 912-ാം നമ്പര്‍ എന്‍.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തില്‍ ഏകദിന ആത്മീയ പഠനസത്രം നടത്തി. നടുവിലേഴത്തു ചിറയില്‍ സുരേഷിന്റെ വസതിയില്‍ നടന്ന പഠനസത്രം കരയോഗം പ്രസിഡന്റ് എന്‍.പി പ്രേംകുമാര്‍ ഉദ്ഘാടനം ചെയ്തു. ആത്മീയ പഠന കോര്‍ഡിനേറ്റര്‍മാരായ സീത ജി മേനോന്‍, ഉഷ പടിക്കല്‍ എന്നിവര്‍ ക്ലാസ്സെടുത്തു. വനിതാ സമാജം പ്രസിഡന്റ് കെ.കെ ബേബി, സെക്രട്ടറി സ്മിതാ മണി, സ്വാശ്രയ സംഘം സെക്രട്ടറി മിനി ജയകുമാര്‍, കരയോഗം സെക്രട്ടറി പി.ആര്‍ ആനന്ദക്കുട്ടന്‍ എന്നിവര്‍ പ്രസംഗിച്ചു.