Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വിജയദശമി ദിനത്തില്‍ അറിവിന്റെ ആദ്യാക്ഷരം കുറിച്ച് കുട്ടികള്‍
08/10/2019
ടി.വി പുരം സ്വയംഭൂ സരസ്വതി ദേവീക്ഷേത്രത്തില്‍ മേല്‍ശാന്തി മധുസുദനന്‍ പോറ്റിയും ചെട്ടിക്കുളങ്ങര മധു നമ്പൂതിരിയും കുട്ടികളെ ഹരിശ്രീ എഴുതിക്കുന്നു.

വൈക്കം: ടി.വി പുരം സ്വയംഭൂ സരസ്വതി ദേവീ ക്ഷേത്രത്തില്‍ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സരസ്വതി മണ്ഡപത്തില്‍ നൂറുകണക്കിന് കുട്ടികള്‍ അറിവിന്റെ ആദ്യാക്ഷരം കുറിച്ചു. മേല്‍ശാന്തി മധുസൂദനന്‍ പോറ്റി, ചെട്ടിക്കുളങ്ങര മേല്‍ശാന്തി മധു നമ്പൂതിരി എന്നിവര്‍ കുട്ടികളെ ഹരിശ്രീ എഴുതിച്ചു. ഉപദേശക സമിതി പ്രസിഡന്റ് അശോക് കുമാര്‍, സെക്രട്ടറി ഗിരീഷ് ഗോപിനാഥ്, വിനു പാര്‍ത്ഥന്‍, അരുണ്‍ ബാബു എന്നിവര്‍ നേതൃത്വം നല്‍കി
.
ഉല്ലല ഓംകാരേശ്വരം ക്ഷേത്രത്തില്‍ വൈക്കം ക്ഷേത്രമേല്‍ശാന്തി ടി.ഡി നാരായണന്‍ നമ്പൂതിരി കുട്ടികള്‍ക്ക് അക്ഷരമധുരം പകര്‍ന്നു. ദേവസ്വം പ്രസിഡന്റ് പി.വി ബിനേഷ് പ്ലാത്താനത്ത്, സെക്രട്ടറി കെ.വി പ്രസന്നന്‍, ചെയര്‍മാന്‍ കെ.എസ് പ്രീജു, കണ്‍വീനര്‍ കെ.എസ് സാജു, വൈസ് പ്രസിഡന്റ് രമേശ് പി ദാസ്, സാജു കോപ്പുഴ, പി.ടി നടരാജന്‍, കെ.വി പ്രകാശന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ഇടവട്ടം 569-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖായോഗത്തിന്റെ ഗുരുദേവ ക്ഷേത്രത്തില്‍ യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് പ്ലാത്താനത്ത് കുട്ടികളെ ആദ്യാക്ഷരം എഴുതിച്ചു. ശാഖാ പ്രസിഡന്റ് സോമസുന്ദരന്‍, സെക്രട്ടറി പി.മുരളീധരന്‍, എം.എസ് രാധാകൃഷ്ണന്‍, വി.പി രാമചന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ഉല്ലല പുതിയകാവ് ദേവീക്ഷേത്രത്തില്‍ നവരാത്രി ആഘോഷിച്ചു. വിദ്യാദേവതയുടെ ചിത്രം ആലങ്കരിച്ചുവച്ച മണ്ഡപത്തില്‍ മേല്‍ശാന്തി പ്രവീണ്‍ പോറ്റി, ശബരിമല മുന്‍ മേല്‍ശാന്തി പി.ജെ നാരായണന്‍ നമ്പൂതിരി എന്നിവര്‍ പൂജകള്‍ നടത്തി. നവരാത്രി മണ്ഡപത്തിന് മുന്നില്‍ ഗോപാലകൃഷ്ണന്‍, വിനോദ് കുമാര്‍, ജ്യോതി ലക്ഷ്മി, ചന്ദ്രശേഖരന്‍ നായര്‍ എന്നിവര്‍ കുട്ടികളെ ആദ്യാക്ഷരം എഴുതിച്ചു. ദേവസ്വം പ്രസിഡന്റ് രാമചന്ദ്രന്‍പിള്ള, മാനേജര്‍ അഡ്വ. കൃഷ്ണകുമാര്‍, വൈസ് പ്രസിഡന്റ് സുരേഷ് ബാബു, സെക്രട്ടറി സത്യനാഥ പണിക്കര്‍ എന്നിവര്‍ നേതൃത്വം നല്‍കി.