Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സുവാസിനി പൂജയും സുമംഗലി പൂജയും നടത്തി.
08/10/2019
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി വൈക്കം സമൂഹത്തിന്റെ നേതൃത്വത്തില്‍ സുവാസിനി പൂജയും സുമംഗലി പൂജയും നടത്തുന്നു.

വൈക്കം: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി വൈക്കം സമൂഹത്തിന്റെ നേതൃത്വത്തില്‍ സമൂഹം ഹാളില്‍ സുവാസിനി പൂജയും സുമംഗലി പൂജയും നടത്തി. ഒമ്പത് ദേവീമാരുടെ സങ്കല്‍പ്പത്തില്‍ 9 സുമംഗലികള്‍ക്കും 9 കന്യാകുട്ടികള്‍ക്കും താംബൂലവും വസ്ത്രവും വച്ച് പൂജകള്‍ ചെയ്തു. പ്രസിഡന്റ് പി.ബാലചന്ദ്രന്‍, ബ്രാഹ്മണസഭ ജില്ലാ പ്രസിഡന്റ് കെ.സി കൃഷ്ണമൂര്‍ത്തി, വനിതാ വിഭാഗം ജില്ലാ പ്രസിഡന്റ് സ്വര്‍ണ്ണം രാമനാഥന്‍, രേണുക അയ്യര്‍, ലക്ഷ്മി നാരായണസ്വാമി, സീതാലക്ഷ്മി എന്നിവര്‍ നേതൃത്വം നല്‍കി.