Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മറിയം ത്രേസ്യയുടെ രൂപം എഴുന്നള്ളിച്ചു.
08/10/2019
വിശുദ്ധയായി പ്രഖ്യാപിക്കുന്ന മറിയം ത്രേസ്യയുടെ രൂപം വൈക്കം ഫൊറോനയിലെ 19 ഇടവക ദേവാലയങ്ങളിലേക്ക് എഴുന്നള്ളിച്ചപ്പോള്‍ നടേല്‍ പള്ളിയില്‍ സ്വീകരണം നല്‍കുന്നു.

വൈക്കം: മലയാളിയായ മറിയം ത്രേസ്യയെ മാര്‍പ്പാപ്പ 13ന് വിശുദ്ധയായി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി മറിയം ത്രേസ്യയുടെ രൂപം വൈക്കം ഫൊറോനയിലെ 19 ഇടവക ദേവാലയങ്ങളിലേക്ക് എഴുന്നള്ളിച്ചു. അലങ്കരിച്ച വാഹനത്തിലാണ് മറിയം ത്രേസ്യയുടെ രൂപം ഓരോ ദേവാലയങ്ങളിലേക്കും കൊണ്ടുവന്നത്. തീര്‍ത്ഥാടനകേന്ദ്രമായ കുടവെച്ചൂര്‍ സെന്റ് മേരീസ് പള്ളിയില്‍ നിന്ന് പുറപ്പെട്ട സ്വീകരണഘോഷയാത്ര വികാരി ഫാ.ജോയ് കണ്ണമ്പുഴ ഉദ്ഘാടനം ചെയ്തു. ഉല്ലല പള്ളിവികാരി ഫാ.ജോസ് പാലത്തിങ്കലിന്റെയും കന്യാസ്ത്രീകളുടെയും നേതൃത്വത്തിലാണ് രൂപം എഴുന്നള്ളിച്ചത്. സിസ്റ്റര്‍മാരായ അമല കൂട്ടുങ്കല്‍, ഗ്ലോറിയ, ദയ, ജാന്‍സി, സ്മിത, ടെസി, കൃപ എന്നിവര്‍ നേതൃത്വം നല്‍കി. നടേല്‍ പള്ളിയില്‍ വികാരി ഫാ. ബെന്നി പാറേക്കാട്ടില്‍, സഹവികാരി ഫാ. ആല്‍ബിന്‍ പാറേക്കാട്ടില്‍ എന്നിവര്‍ ചേര്‍ന്ന് മറിയം ത്രേസ്യയുടെ രൂപം ആള്‍ത്താരയിലേക്ക് ആനയിച്ച് പ്രാര്‍ത്ഥന നടത്തി.