Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കൗമാര ആരോഗ്യ വിദ്യാഭ്യാസം പെണ്‍കുട്ടികളില്‍ വിഷയത്തെക്കുറിച്ച് സെമിനാര്‍ നടത്തി
04/10/2019
സത്യാഗ്രഹ സ്മാരക ആശ്രമം സ്‌കൂളിലെ വിദ്യാര്‍ത്ഥിനികള്‍ക്കായി കൗമാര ആരോഗ്യ വിദ്യാഭ്യാസം പെണ്‍കുട്ടികളില്‍ വിഷയത്തെകുറിച്ച് നടത്തിയ സെമിനാര്‍ പ്രമുഖ ഗൈനക്കോളജിസ്റ്റ് ഡോ. കുഞ്ഞമ്മ റോയ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: നാളെയുടെ ആരോഗ്യപൂര്‍ണ്ണമായ ഭാവിക്കുവേണ്ടി കൗമാരക്കാലം സുരക്ഷിതവും ക്രമമായും ചിട്ടപ്പെടുത്തിയെടുക്കാന്‍ ഓരോ പെണ്‍കുട്ടികളും മാനസികമായി തയ്യാറാകണമെന്ന് ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളേജ് ഗൈനക്കോളജി വിഭാഗം മേധാവി ഡോ.കുഞ്ഞമ്മ റോയ് പറഞ്ഞു. സത്യാഗ്രഹ സ്മാരക ആശ്രമം സ്‌കൂളിലെ പെണ്‍കുട്ടികള്‍ക്കായി നടത്തിയ കൗമാര ആരോഗ്യ വിദ്യാഭ്യാസം പെണ്‍കുട്ടികളില്‍ വിഷയത്തെക്കുറിച്ച് നടത്തിയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ജീവിതത്തിലെ ഏറ്റവും വലിയ സുഹൃത്ത് അമ്മയായിരിക്കണം. സുഹൃത്തുക്കള്‍ ആരൊക്കെയാണെന്ന് അമ്മ അറിയുകയും വേണമെന്ന് അവര്‍ പറഞ്ഞു. പ്രഥമാധ്യാപിക പി.ആര്‍ ബിജിയുടെ അദ്ധ്യക്ഷതയില്‍ നടന്ന സെമിനാറില്‍ അധ്യാപകരായ എ.ജ്യോതി, വൈ.ബിന്ദു, പ്രിയ ഭാസ്‌ക്കര്‍, വി.എസ് മിനി, മിനി വി അപ്പുക്കുട്ടന്‍, മഞ്ജു എസ് നായര്‍, ജാസ്മിന്‍ എന്നിവര്‍ പ്രസംഗിച്ചു.