Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വീട്ടുമുറ്റത്തെ കോഴിവളര്‍ത്തല്‍ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നടത്തി
04/10/2019
വീട്ടുമുറ്റത്തെ കോഴി വളര്‍ത്തല്‍ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ സി.കെ ആശ എം.എല്‍.എ നിര്‍വഹിക്കുന്നു.

വൈക്കം: മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ സ്‌കൂളുകള്‍ വഴി വീട്ടുമുറ്റത്തെ കോഴിവളര്‍ത്തല്‍ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ സി.കെ ആശ എം.എല്‍.എ നിര്‍വഹിച്ചു. പദ്ധതി നടത്തിപ്പിന് ജില്ലയില്‍ 90 സ്‌കൂളുകളാണ് തെരഞ്ഞെടുത്തിട്ടുള്ളത്. ഒരു സ്‌കൂളില്‍ 50 വിദ്യാര്‍ത്ഥികള്‍ക്ക് 5 കോഴികള്‍ വീതം നല്‍കും. നഗരസഭാ ചെയര്‍മാന്‍ പി.ശശിധരന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. കെ.എം ദിലീപ്, സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ. നിര്‍മ്മല പ്രിയദര്‍ശിനി, പി.സുഗതന്‍, എസ്.ഇന്ദിരാദേവി, ആര്‍.സന്തോഷ്, ശ്രീകുമാരന്‍ നായര്‍, രോഹിണിക്കുട്ടി അയ്യപ്പന്‍, ഡി. രഞ്ജിത്ത് കുമാര്‍, പ്രിന്‍സിപ്പാള്‍ വി.പി ശ്രീദേവി, എം.ആര്‍ സുനിമോള്‍ എന്നിവര്‍ പ്രസംഗിച്ചു.