Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ജീവിതത്തിന്റെ നിറക്കാഴ്ചകള്‍ കണ്ടുതുടങ്ങിയ അഭിനന്ദിന് ഇനി ജീവിക്കാന്‍ സുമനസ്സുകളുടെ കനിവ് വേണം.
03/10/2019
അഭിനന്ദ്

വൈക്കം: ജീവിതത്തിന്റെ നിറക്കാഴ്ചകള്‍ കണ്ടുതുടങ്ങിയ അഭിനന്ദിന് ഇനി ജീവിക്കാന്‍ സുമനസ്സുകളുടെ കനിവ് വേണം. ചെമ്പ് കൃഷ്ണഭവനില്‍ ബിജു, രാജി ദമ്പതികളുടെ മകനും ചെമ്പ് എന്‍.എസ്.എസ് സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയുമായ അഭിനന്ദ് കൃഷ്ണ എന്ന ഒമ്പതുവയസ്സുകാരന്‍ മാസങ്ങളായി ഡയാലിസിസ് ചെയ്ത് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഇപ്പോള്‍ ബി.പി കൂടി ഫിറ്റ്‌സ് വന്ന് തലയ്ക്കുനീര്‍ക്കെട്ടായി ഇടപ്പള്ളി അമൃത ആശുപത്രിയില്‍ വെന്റിലേറ്ററിലാണ്. ഡയാലിസിസ് ചെയ്യുന്നതിനും തുടര്‍ന്ന് കിഡ്‌നിമാറ്റിവെയ്ക്കുന്നതിനും നല്ലൊരു തുക ആവശ്യമാണ്. നിലവില്‍ ആശുപത്രി ബില്ലുപോലും അടയ്ക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് ഈ നിര്‍ദ്ധന കുടുംബം. സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്‍ഡ്യയുടെ ചെമ്പ് ശാഖയില്‍ രാജി ബിജുവിന്റെ പേരില്‍ 4034163456 എന്ന നമ്പരിലാണ് ഇവരുടെ എസ്.ബി അക്കൗണ്ട്. ഐ.എഫ്.സി : സി.ബി.ഐ.എന്‍ 0280958. ബിജുവിന്റെ ഫോണ്‍ നമ്പര്‍: 7591943467