Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നമ്മുടെ ആരോഗ്യം പദ്ധതിയുടെ താലൂക്കുതല ഉദ്ഘാടനം നടത്തി
03/10/2019
നായര്‍ സര്‍വ്വീസ് സൊസൈറ്റി നടപ്പാക്കുന്ന നമ്മുടെ ആരോഗ്യം പദ്ധതിയുടെ താലൂക്കുതല ഉദ്ഘാടനം യൂണിയന്‍ പ്രസിഡന്റ് ഡോ. സി.ആര്‍ വിനോദ്കുമാര്‍ നിര്‍വഹിക്കുന്നു.

വൈക്കം: നായര്‍ സര്‍വ്വീസ് സൊസൈറ്റി ഹ്യൂമന്‍ റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന നമ്മുടെ ആരോഗ്യം ജിവീതശൈലി രോഗ നിയന്ത്രണ പദ്ധതിയുടെ താലൂക്ക് തല ഉദ്ഘാടനം എന്‍.എസ്.എസ് യൂണിയന്‍ പ്രസിഡന്റ് ഡോ. സി.ആര്‍ വിനോദ് കുമാര്‍ നിര്‍വഹിച്ചു. ഓരോ ഭവനങ്ങളിലും വിതരണം ചെയ്യാനുള്ള ലഘുരേഖകള്‍ നടുവിലെമുറി കരയോഗം പ്രസിഡന്റ് ജയകുമാറിന് യൂണിയന്‍ പ്രസിഡന്റ് ഡോ. സി.ആര്‍ വിനോദ് കുമാര്‍ കൈമാറി. താലൂക്കിലെ 97 കരയോഗങ്ങളിലെ 7500 ഭവനങ്ങളില്‍ ലഘുരേഖകള്‍ വിതരണം ചെയ്യും. നമ്മിടെ ആരോഗ്യം പദ്ധതിയുടെ പ്രാധാന്യം കരയോഗം പ്രതിനിധികളുടെ നേതൃത്വത്തില്‍ വീടുകള്‍ സന്ദര്‍ശിച്ച് വിശദീകരിക്കും. ഇതിനായി അഞ്ചു വനിതകളെയും അഞ്ചു പുരുഷന്‍മാരെയും ഓരോ കരയോഗങ്ങളിലും തിരഞ്ഞെടുത്തിട്ടുണ്ട്. ജീവിതശൈലി രോഗങ്ങള്‍ ആധുനിക മനുഷ്യന്റെ സ്വസ്ഥതയെയും പുരോഗതിയെയും ദോഷകരമായി ബാധിച്ചിരുക്കുന്ന സാഹചര്യത്തിലാണ് എന്‍.എസ്.എസ്സിന്റെ നേതൃത്വത്തില്‍ ബോധവല്‍ക്കരണ പരിപാടി നടത്തുന്നത്. യൂണിയന്‍ എച്ച്.ആര്‍ സെന്ററില്‍ നടന്ന സമ്മേളനത്തില്‍ വൈസ് പ്രസിഡന്റ് എസ്.മധു അദ്ധ്യക്ഷത വഹിച്ചു. എച്ച്.ആര്‍ കോര്‍ഡിനേറ്റര്‍ പി.പ്രസാദ്, യൂണിയന്‍ സെക്രട്ടറി കെ.വി വേണുഗോപാല്‍, എന്‍.ഗോപാലകൃഷ്ണന്‍, എം.ജി ബാലചന്ദ്രന്‍, പി.എന്‍ രാധാകൃഷ്ണന്‍, ഡോ.വേണു, അഡ്വ. എ.ശ്രീകല, എന്‍.മധു, കെ.എസ് സാജുമോന്‍, എസ്.മുരുകേശ്, അയ്യേരി സോമന്‍, ശിവന്‍കുട്ടി എന്നിവര്‍ പ്രസംഗിച്ചു.