Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കളക്ടേഴ്‌സ് @ സ്‌കൂള്‍ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നടത്തി
03/10/2019
വിദ്യാര്‍ത്ഥികളില്‍ ശുചിത്വബോധം വളര്‍ത്തുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ തലത്തില്‍ ആവിഷ്‌ക്കരിച്ച കളക്ടേഴ്‌സ് @ സ്‌കൂള്‍ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ആശ്രമം സ്‌കൂളില്‍ കളക്ടര്‍ പി.കെ സുധീര്‍ബാബു നിര്‍വഹിക്കുന്നു.

വൈക്കം: വിദ്യാര്‍ത്ഥികളില്‍ വൃത്തിയുടെയും ശുചിത്വത്തിന്റെയും സംസ്‌കാരം രൂപപ്പെടുത്തുന്നതിനും മാലിന്യം തരംതിരിച്ച് സംസ്‌കരിക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച് അവബോധം സൃഷ്ടിക്കുന്നതിനുമായി സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച കളക്ടേഴ്‌സ് @ സ്‌കൂള്‍ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം വൈക്കത്ത് കളക്ടര്‍ പി.കെ സുധീര്‍ ബാബു നിര്‍വഹിച്ചു. ജില്ലയിലെ മൂന്ന് സ്‌കൂളുകളാണ് പദ്ധതിക്കായി തെരഞ്ഞെടുത്തത്. ആശ്രമം സ്‌കൂളിലാണ് പരിപാടിയുടെ തുടക്കം. ശുചിത്വമിഷന്റെ ഫണ്ടുപയോഗിച്ച് സ്ഥാപിച്ച ബിന്നുകളിലേക്ക് വിദ്യാര്‍ത്ഥികള്‍ വഴി നാലുതരം മാലിന്യങ്ങള്‍ സംഭരിക്കും. പെറ്റ് ബോട്ടില്‍, ഹാര്‍ഡ് ബോട്ടില്‍സ്, പാല്‍കവര്‍, പേപ്പര്‍ എന്നിവയാണ് സമാഹരിക്കുന്നത്. എല്ലാ മാസവും ഒന്നാമത്തെയും മൂന്നാമത്തെയും ബുധനാഴ്ചകളില്‍ ബിന്നുകളില്‍ നിന്നും മാലിന്യങ്ങള്‍ ഹരിതകര്‍മ്മ സേനയ്‌ക്കോ പാഴ് വസ്തു വ്യാപാരികള്‍ക്കോ കൈമാറും. ശുചത്വമിഷന്‍, വിദ്യാഭ്യാസവകുപ്പ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, സ്‌കൂള്‍ തലത്തിലെ സന്നദ്ധ സംഘടനകള്‍, ഹരിതകര്‍മ്മസേന എന്നിവരുടെ പങ്കാളിത്തത്തോടുകൂടിയാണ് പദ്ധതി നടപ്പിലാക്കുന്നത്. നഗരസഭ ചെയര്‍മാന്‍ പി.ശശിധരന്‍ അദ്ധ്യക്ഷത വഹിച്ചു. ശുചിത്വമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഫിലിപ്പ് ജോസഫ്, നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ എസ്.ഇന്ദിരാദേവി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബിജു വി കണ്ണേഴന്‍, ആര്‍.സന്തോഷ്, പ്രിന്‍സിപ്പള്‍മാരായ കെ.വി പ്രദീപ് കുമാര്‍, ഷാജി ടി കുരുവിള, പ്രഥമാധ്യാപിക പി.ആര്‍ ബിജി എന്നിവര്‍ പങ്കെടുത്തു.