Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആറ്റുതീര പദയാത്ര നടത്തി.
03/10/2019
വെള്ളപ്പൊക്ക ദുരിതം തടയാന്‍ ആറ്റുതീര സംരക്ഷണം ആവശ്യപ്പെട്ട് ജനകീയ സമിതിയുനേതൃത്വത്തില്‍ നടത്തിയ ആറ്റുതീര പദയാത്ര പുത്തന്‍പാലത്തില്‍ നിന്നും പുറപ്പെടുന്നു.

വൈക്കം: വര്‍ഷകാലത്ത് മൂവാറ്റുപുഴയാറ്റില്‍ വെള്ളം പൊങ്ങി കരകവിഞ്ഞുണ്ടാകുന്ന ദുരിതവും അതുവഴിയുണ്ടാകുന്ന നാശനഷ്ടങ്ങളും രോഗങ്ങളും തടയാന്‍ ആറ്റുതീര ബണ്ടുകളുടെ സംരക്ഷണം ആവശ്യപ്പെട്ട് പടിഞ്ഞാറെക്കര ജലസ്രോതസ്സ് സംരക്ഷണ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ ആറ്റുതീര പദയാത്ര നടത്തി. ഉദയനാപുരം പഞ്ചായത്തില്‍ 7, 8, 9, 10 വാര്‍ഡുകളില്‍പ്പെട്ട പടിഞ്ഞാറെക്കര മേഖലകള്‍ ദീര്‍ഘകാലമായി വെള്ളപ്പൊക്കത്തിന്റെ ദുരിതം അനുഭവിക്കുന്നു. ആറ്റുതീരങ്ങള്‍ ഇടിഞ്ഞും സ്വകാര്യവ്യക്തികളുടെ കയ്യേറ്റം മൂലവും ബണ്ടുകള്‍ക്ക് ബലക്ഷയം സംഭവിച്ചു. ഇതുമൂലം പ്രദേശങ്ങളിലെ കുളങ്ങളും തോടുകളും കിണറുകളും മലിനമായി ശുദ്ധജല സൗകര്യവും നഷ്ടമായി. ഈ സാഹചര്യത്തിലാണ് ജനകീയ സമിതിയുടെ നേതൃത്വത്തില്‍ ആറ്റുതീര പദയാത്ര നടത്തിയത്. പഞ്ചായത്ത് പ്രസിഡന്റ് ഡി.സുനില്‍കുമാര്‍ പദയാത്ര ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സുലോചന പ്രഭാകരന്‍ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ.വി ഉദയകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. പി.ഡി രാജന്‍, പി.എസ് മോഹനന്‍, ജമീല നടരാജന്‍, ആര്‍.രശ്മി, കെ.ജി രാജു, വി.ബിന്‍സ്, ടി.ടി സെബാസ്റ്റിയന്‍, സി.ജി വിനയരാജ്, ആര്‍.ഷാജി എന്നിവര്‍ പ്രസംഗിച്ചു. പുത്തന്‍പാലത്തില്‍ നിന്നും വടയാര്‍ പാലം വരെയായിരുന്നു പദയാത്ര