Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വിഗ്രഹം ഏറ്റുവാങ്ങി
03/10/2019
പുട്ടപര്‍ത്തിയില്‍ നിന്നും തലയോലപ്പറമ്പ് സത്യസായി സേവാ സമിതിയില്‍ കൊണ്ടുവന്ന സത്യസായിബാബയുടെ ദിവ്യവിഗ്രഹം കോട്ടയം സത്യസായി സേവാ സംഘടനയിലേക്ക് കൊണ്ടുപോകുവാനുള്ള നാമജപം നടത്തുന്നു.

വൈക്കം: പുട്ടപര്‍ത്തിയില്‍ നിന്നും തലയോലപ്പറമ്പ് സത്യസായിസേവാ സമിതിയില്‍ കൊണ്ടുവന്ന സത്യസായിബാബയുടെ ദിവ്യവിഗ്രഹം കോട്ടയം സത്യസായി സേവാ സംഘടനയിലേക്ക് ആചാരപൂര്‍വ്വം ഏറ്റുവാങ്ങി. അലംകൃതമായ വാഹനത്തില്‍ നിരവധി സായി ഭക്തരുടെ നേതൃത്വത്തില്‍ നാമജപങ്ങളോടെയാണ് വിഗ്രഹം കൊണ്ടുപോയത്. തലയോലപ്പറമ്പ് സേവാസമിതിയില്‍ നടന്ന യോഗത്തില്‍ കണ്‍വീനര്‍ എ.ഗോപാലകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. കോട്ടയം സായിസേവാ സംഘടനാ കോര്‍ഡിനേറ്റര്‍ ബിജു മുഖ്യപ്രഭാഷണം നടത്തി. സി.പി വേണു, ഡോ. എച്ച്.സദാശിവന്‍പിള്ള, എസ്.സുഭാഷ് ചന്ദ്രന്‍, കെ.വി വേണുഗോപാല്‍ എന്നിവര്‍ പ്രസംഗിച്ചു.