Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഗാന്ധിജയന്തി ദിനാചരണവും സ്വച്ഛതാ ഹി സേവ യജ്ഞവും
03/10/2019

വൈക്കം: വൈക്കം ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ഗാന്ധിജയന്തി ദിനാചരണവും സ്വച്ഛതാ ഹി സേവ യജ്ഞവും നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി ഉദയകുമാര്‍ ഗാന്ധിജയന്തി ദിനാചരണത്തിന്റെ പ്രാധാന്യത്തെകുറിച്ച് സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ ജയകുമാരി ആചരണം ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ഏകഉപയോഗ പ്ലാസ്റ്റിക് ഉപയോഗിക്കുന്നതിനുള്ള പ്രതിജ്ഞയും ശുചീകരണപ്രവര്‍ത്തനത്തിന്റെ ഉദ്ഘാടനവും നടത്തി. ബ്ലോക്ക് സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങള്‍, മെമ്പര്‍മാര്‍, എം.പി.കെ.ബി.വൈ ഏജന്റുമാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ശുചീകരണ പരിപാടിയില്‍ പങ്കെടുത്തു.