Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഗാന്ധിജയന്തി വാരാചരണത്തോടനുബന്ധിച്ച് പൊതുജന പങ്കാളിത്തത്തോടെ വിവിധ മേഖലകളില്‍ സംഘടനകളുടെ നേതൃത്വത്തില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തി
02/10/2019
ഗാന്ധി ജയന്തി വാരാചരണത്തില്‍ ജനകീയ കൂട്ടായ്മയില്‍ മടിയത്ര -ആയുര്‍വേദശുപത്രി റോഡ് മെറ്റിലും എം സാന്റും ഉപയോഗിച്ച് പുനര്‍നിര്‍മ്മിക്കുന്നു

വൈക്കം: ഗാന്ധിജയന്തി വാരാചരണത്തോടനുബന്ധിച്ച് പൊതുജന പങ്കാളിത്തത്തോടെ വിവിധ മേഖലകളില്‍ സംഘടനകളുടെ നേതൃത്വത്തില്‍ റോഡ് ശുചീകരണം, പുനര്‍നിര്‍മ്മാണം, വൈദുതി ലൈന്‍ പുസ്ഥാപനം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടത്തി.


ഉദയനാപുരം പഞ്ചായത്തിന്റെ 15-ാം വാര്‍ഡില്‍ ആലിന്‍ചുവട്-ഓര്‍ശ്ലേം പള്ളി റോഡിന്റെ പുനര്‍നിര്‍മ്മാണം ശ്രദ്ധേയമായി. പൊതുജനങ്ങളില്‍ നിന്നും സമാഹരിച്ച ഒരു ലക്ഷം രൂപ ചെലവില്‍ പത്തുവര്‍ഷമായി തകര്‍ന്ന് കിടന്ന ഒന്നര കിലോമീറ്റര്‍ റോഡാണ് സഞ്ചാരയോഗ്യമാക്കിയത്. ശബരിമല മുന്‍ മേല്‍ശാന്തി മോനാട്ടില്ലത്ത് കൃഷ്ണന്‍ നമ്പൂതിരിയും ഓര്‍ശ്ലേം പള്ളി സഹവികാരി ഫാ. ആല്‍ബിന്‍ പാറേക്കാട്ടിലും ചേര്‍ന്ന് നിര്‍മ്മാണ ജോലികള്‍ ഉദ്ഘാടനം ചെയ്തു. ഈ റോഡില്‍ വൈദ്യുതി വിളക്കുകളും പുനസ്ഥാപിച്ചു. അഡ്വ. ജെയിംസ് കടവന്‍, ഹരിക്കുട്ടന്‍ ഗൗരീമന്ദിരം, റെജോ കടവന്‍, ശശിധരന്‍ വടക്കേവീട്ടില്‍, തോമസ് നാഗരേഴത്ത്, പ്രസാദ് കാരേത്തറ, രാജപ്പന്‍, ബിനു പുത്തന്‍തറ എന്നിവര്‍ നേതൃത്വം നല്‍കി.


ദീര്‍ഘകാലമായി കുണ്ടുംകുഴിയമായി തകര്‍ന്നു കിടന്ന മടിയത്ര-ആയുര്‍വേദ ആശുപത്രി റോഡ് ഗാന്ധിജയന്തി വാരാചരണത്തില്‍ ജനകീയ കൂട്ടായ്മയില്‍ പുനര്‍നിര്‍മ്മിച്ചു. സ്‌കൂള്‍ വിദ്യാര്‍ത്ഥികളും, ആശുപത്രി രോഗികളും ദീര്‍ഘകാലമായി നേരിട്ട യാത്ര ദുരിതത്തിന് ശമനമായി. അശോകന്‍ വെള്ളവേലി, ചന്ദ്രബാബു എഴുകണ്ടയില്‍, സദന്‍, ഷാജി, പ്രസന്നന്‍, ശ്രീജിത്ത് മാക്കനേഴത്ത്, മുരളി എന്നിവര്‍ നേതൃത്വം നല്‍കി. എം സാന്റും മെറ്റിലും ഇറക്കിയാണ് റോഡ് നിര്‍മ്മിച്ചത്.


സ്‌നേഹ റസിഡന്റ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ ഗാന്ധിജയന്തി വാരാചരണത്തില്‍ പുളിഞ്ചുവട്-മുരിയന്‍കുളങ്ങര, നാറാണത്ത് -മാത്തിയില്‍ എന്നീ റോഡുകള്‍ ശുചീകരിച്ചു. ജെ.സി.ബി ഉപയോഗിച്ച് ഓടകളും ശുചീകരിച്ചു. റോഡരികുകളിലെ പച്ചക്കാടുകളും നീക്കം ചെയ്തു. പ്രസിഡന്റ് പി.ശിവദാസ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കെ.ശിവപ്രസാദ്, വി.കെ വിജയന്‍, സുധീഷ് ബാബു, സോമന്‍, വിദ്യ, മഞ്ജു, കെ. ഉണ്ണിക്കൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.


ഹരിത റസിഡന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഗാന്ധിജയന്തി ആഘോഷത്തിന്റെ ഭാഗമായി വൈക്കം-എറണാകുളം റോഡിലെ വിവിധ ഭാഗങ്ങള്‍ ശുചീകരിച്ചു. ഗതാഗതത്തിന് തടസ്സമായിരുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്തു. പ്രസിഡന്റ് ടി.ജി ബാബു ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പി.എം സന്തോഷ് കുമാര്‍, വൈസ് പ്രസിഡന്റ് പ്രസന്ന മോഹനന്‍, ജീവന്‍ ശിവറാം, സി.ഒ എബ്രഹാം, അഡ്വ. ചന്ദ്രബാബു എടാടന്‍, വി.മോഹനന്‍, ടി.കെ മോഹനന്‍, ദിനേശ് കാര്‍ത്തിക, വി.നന്ദുലാല്‍ എന്നിവര്‍ നേതൃത്വം നല്‍കി.