Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഉത്സവ ചടങ്ങുകളുടെ മുഹൂര്‍ത്ത ചാര്‍ത്ത് പ്രസിദ്ധപ്പെടുത്തി.
02/10/2019

വൈക്കം: മഹാദേവ ക്ഷേത്രത്തിലെയും ഉദയനാപുരം ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെയും ഈ വര്‍ഷത്തെ ഉത്സവ ചടങ്ങുകളുടെ മുഹൂര്‍ത്ത ചാര്‍ത്ത് പ്രസിദ്ധപ്പെടുത്തി. വൈക്കം ക്ഷേത്രത്തിലെ പാരമ്പര്യ ജ്യോത്സ്യനാണ് മുഹൂര്‍ത്ത ചാര്‍ത്ത് ദേവസ്വത്തിന് കൈമാറിയത്. നവംബര്‍ ഒന്‍പതിന് രാവിലെ 7.45 നും 8.45നും ഇടയിലാണ് വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി ഉത്സവത്തിന്റെ കൊടിയേറ്റ്. വൈക്കത്തഷ്ടമി നവംബര്‍ 20നു ആഘോഷിക്കും. 21നാണ് ആറാട്ട്. ഉത്സവത്തിന്റെ പ്രാരംഭ ചടങ്ങായ പുളളി സന്ധ്യവേല ഒക്‌ടോബര്‍ നാല്, ആറ്, എട്ട്, പത്ത് തീയതികളില്‍ നടക്കും. പുള്ളി സന്ധ്യവേലയുടെ കോപ്പു തൂക്കല്‍ മൂന്നിനു രാവിലെ 10.25നും 11.25നും ഇടയിലാണ്. മറ്റൊരു ചടങ്ങായ മുഖ സന്ധ്യവേല 14 മുതല്‍ 17 വരെ തുടര്‍ച്ചയായി നാലു ദിവസമാണ് നടക്കുന്നത്. മുഖ സന്ധ്യവേലയുടെ കോപ്പുതുക്കല്‍ 13നു രാവിലെ ഒന്‍പതിനും 10.45നും ഇടയിലാണ്. അഷ്ടമി ഉത്സവത്തിന്റെ കോപ്പുതൂക്കല്‍ നവംബര്‍ ആറിനു രാവിലെ 9.15നും 11.10നും ഇടയിലാണ്. പാത്രത്തില്‍ അരിയളക്കല്‍ ചടങ്ങ് നവംബര്‍ എട്ടിനു വൈകിട്ട് 6.45നും 8.30നും ഇടയില്‍ നടക്കും. ഉദയനാപുരം ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ത്യക്കാര്‍ത്തിക മഹോത്സവത്തിന് ഡിസംബര്‍ രണ്ടിനു കൊടയേറും. 10നു തൃക്കാര്‍ത്തികയും 11നു ആറാട്ടും നടക്കും. ഉത്സവത്തിന്റെ കോപ്പു തൂക്കല്‍ ഡിസംബര്‍ ഒന്നിനു നടക്കും. വൈക്കം ക്ഷേത്രത്തിലെ പ്രതിഷ്ഠാ സമയത്ത് പരശുരാമനാല്‍ നിശ്ചയ്ക്കപ്പെട്ട ആട്ടവിശേഷമായ മാര്‍ഗഴി കലശം ഡിസംബര്‍ 26 മുതല്‍ 2020 ജനുവരി നാലു വരെയാണ്. ഇതിനോടനുബന്ധിച്ചുള്ള രുദ്രപൂജ ജനുവരി അഞ്ചിനു നടക്കും ആറിനു ഉദയനാപുരം ക്ഷേത്രത്തില്‍ ഉദയാസ്തമന പൂജയും ഉണ്ടാകും. വൈക്കം ക്ഷേത്രത്തില്‍ കുംഭാഷ്ടമി എന്നറിയപ്പെടുന്ന മാശി അഷ്ടമി ഫെബ്രുവരി 16നു ആഘോഷിക്കും.